അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. വിഷ്ണു വർദ്ധൻ റെഡ്ഡി

ദുബായ്: ദുബായിലെ പുതിയ ഇന്ത്യൻ കോൺസൽ ജനറലായി ഡോ. വിഷ്ണുവർധൻ റെഡ്ഡി നിയമിതനായി. യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിന് ഔദ്യോഗിക പത്രങ്ങൾ സമർപ്പിക്കുന്നതോടെ അദ്ദേഹം ചുമതലയേൽക്കും. കാലാവധി പൂർത്തിയാക്കി മടങ്ങിയ സതീഷ് കുമാർ ശിവന് പകരമാണ് പുതിയ നിയമനം.

തെലങ്കാനയിൽനിന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഡോ. വിഷ്ണുവർധൻ റെഡ്ഡി. വറങ്കൽ സ്വദേശിയായ അദ്ദേഹം 2008 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എ.എഫ്.എസ്.) ഉദ്യോഗസ്ഥനാണ്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്നുള്ള (എയിംസ്) പൂർവ്വവിദ്യാർഥി കൂടിയാണ് അദ്ദേഹം.

തെലങ്കാന സർക്കാരിൽ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് എക്‌സ്റ്റേണൽ എൻഗേജ്മെന്റ് സ്‌പെഷ്യൽ സെക്രട്ടറിയായും ഹൈദരാബാദ് റീജിയണൽ പാസ്പോർട്ട് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലും യുണൈറ്റഡ് നേഷൻസിലും വിവിധ നയതന്ത്ര പദവികൾ വഹിച്ചിട്ടുണ്ട്.

ദുബായിൽ ചുമതലയേൽക്കുന്നതിന് മുന്നോടിയായി മുംബൈയിലെ ഭാരത് ഡയമണ്ട് ബോർസ്, ജൂവലറി എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ എന്നിവ സന്ദർശിച്ച് അദ്ദേഹം വ്യവസായപ്രമുഖരുമായി ചർച്ചകൾ നടത്തിയിരുന്നു.

കാലാവധി പൂർത്തിയാക്കി മടങ്ങിയ മുൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവന് ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും വിവിധ കൂട്ടായ്മകളും സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയും യാത്രയയപ്പ് നൽകി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...