അന്താരാഷ്ട്ര വാർത്തആനുകാലികംകായികംകൗതുകങ്ങൾ

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീനയും വിവാഹിതരാകുന്നു,​ വിവാഹതീയതി പുറത്ത്

പോർച്ചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളിയായ സ്പാനിഷ്- അർജന്റീനിയൻ മോഡലും ഇൻഫ്ലുവൻസറുമായ ജോ‌ർജിന റൊഡ്രിഗസും ഈ വാരം വിവാഹിതരാകുമെന്ന് റിപ്പോർട്ട്. ഒരി പോർച്ചുഗീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആഗസ്റ്റ് എട്ടിനാണ് വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ഇരുവരും 2025 ആഗസ്റ്റിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

റിപ്പോർ‌ട്ടുകൾ അനുസരിച്ച് റൊണാൾഡോയുടെ ജന്മനാടായ പോർച്ചുഗീസ് ദ്വീപ് മഡെയ്റയിലെ ഫുൻഷാൻ കത്തീഡ്രലിലായിരിക്കും വിവാഹച്ചടങ്ങ്. വിവാഹ ശേഷമുള്ള ആഘോഷങ്ങൾ മഡെയ്റയിലെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലായ സവോയ് പാലസിൽ നടക്കും അതിഥികൾക്കായി ഹോട്ടലിലെ ഫ്ലോറുകളും പ്രത്യേക ബാർ ഏരിയകളും ഒന്നൊന്നായി ബുക്ക് ചെ.യ്തിട്ടുണ്ടെെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചടങ്ങിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നതിനായി ഫോട്ടോഗ്രഫിക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വിവാഹത്തെ കുറിച്ചോ ചടങ്ങിന്റെ വിശദാംശങ്ങളെ കുറിച്ചോ റൊണാൾഡോയും ജോർജിനയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

41കാരനായ റൊണാൾഡോയപം 32കാരിയായ ജോർജിനയും 9 വർഷമായി ഡേറ്റിംഗിലാണ്. ഇരുവർക്കും അഞ്ചു മക്കളുണ്ട്. അൽ നസർ ക്ലബിന്റെ താരമായ റൊണാൾഡോ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലാണ് ഇപ്പോൾ താമസിക്കുന്നത്. ജോർജിനയെ പരിചയപ്പെടുന്നതിന് മുൻപ് റഷ്യൻ മോഡൽ ഐറിന ഷൈക്കുമായി റൊണാൾഡോ അഞ്ചുവർഷത്തോളം പ്രണയത്തിലായിരുന്നു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...