അമേരിക്കൻ വാർത്ത

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2026

ഫിലാഡല്‍ഫിയ: വിളവെടുപ്പിന്റെ ഉത്‌സവം കൂടിയായ ഓണാഘോഷത്തോടനുബന്ധിച്ച് കേരളാഫോറം ട്രൈസ്‌സ്റ്റേറ്റ് ഏരിയായിലെ മികച്ച കര്‍ഷകനെ കണ്‍ടെത്താനുള്ള മത്‌സരം സംഘടിപ്പിക്കുന്നു.

ഫിലാഡല്‍ഫിയായിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളെ ജൈവ കൃഷിയിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാനും കേരളത്തിന്റെ തനതായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും അമേരിക്കന്‍ മണ്ണില്‍ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്‌സാഹിപ്പിക്കുവാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണു് ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം കര്‍ഷകരത്‌നം അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിത്തൂല്പാദനം മുതല്‍ വിളവെടുപ്പുവരെയുള്ള പ്രക്രിയകള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷമാണു് വിധിനിര്‍ണ്ണയം നടത്തുന്നത്.

കര്‍ഷകരത്‌നം അവാര്‍ഡ് ജേതാവിന്  ഇമ്മാനുവല്‍ റിയാലിറ്റി എവര്‍റോളിംഗ് ട്രോഫിയും, തോമസ് സക്കറിയ (ന്യൂയോര്‍ക്ക്) നല്‍കുന്ന കാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് അലക്‌സ് തോമസ്, അനീഷ് ജോയി എന്നിവര്‍  നല്‍കും. കാഷ് അവാര്‍ഡും മറ്റ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു, കൂടാതെ മത്സരാര്‍ത്ഥികളേവരെയും സ്റ്റേജില്‍ ആദരിക്കുന്നു.

മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കൃഷിയിടങ്ങളുടെ സവിസ്തരമായ വീഡിയോ അയച്ചു തരുക.  തെരഞ്ഞെടുക്കപ്പെടുന്ന അടുക്കളതോട്ടങ്ങള്‍ ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം ജഡ്ഡ്ജിങ് പാനല്‍ പരിശോധിച്ച് വിജയികളെ തീരുമാനിക്കും. മത്‌സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  ആഗസ്റ്റ് 14ാം തീയതിക്കുള്ളില്‍ വീഡിയോ അയയ്ക്കുക. വീഡിയോ അയക്കേണ്ട  വാട്‌സ് ആപ്പ് നമ്പര്‍: അനീഷ് ജോയി,610 618 6938 ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, ഫീലിപ്പോസ് ചെറിയാന്‍ 215 605 7310

കണ്‍സ്റ്റാറ്റര്‍ ജര്‍മ്മന്‍ ക്ലബ് വിശാല ഓപ്പണ്‍ വേദിയിലാണ്  (9130 Academy Road, Philadelphia, PA 19114)  ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണി മുതല്‍ രാത്രി 9:00 മണി വരെയുള്ള സമയത്താണ് ആഘോഷങ്ങള്‍ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അനീഷ് ജോയി (കോഡിനേറ്റര്‍)
അലക്‌സ് തോമസ് 215 850 5268,  ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, ഫീലിപ്പോസ് ചെറിയാന്‍ 215 605 7310, ലെനോ സ്‌കറിയ:  (ചെയര്‍മാന്‍), ജോബി ജോര്‍ജ് (ജനറല്‍ സെക്രട്ടറി): രാജന്‍ സാമുവല്‍(ടഷറര്‍), ബിനു മാത്യു  (ഓണാഘോഷകമ്മറ്റി ചെയര്‍മാന്‍) റോണി വറുഗീസ്  പ്രോഗ്രാം കോഡിനേറ്റര്‍).Thomas Paul-267 825 5183

  • Report ജോര്‍ജ്ജ് ഓലിക്കല്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ചരിത്രം രചിക്കുവാൻ ‘അമേരിക്ക ഗോട്ട് ടാലെന്റ്റ്’ ടീമും, ഫൊക്കാന കൺവെൻഷനെ അനശ്വരമാക്കാൻ പൂമ്പാറ്റകളെപ്പോലെ അവരും എത്തുന്നു

ചരിത്രം രചിക്കുന്ന ഫൊക്കാന കൺവെൻഷനിൽ കളിവിളക്കുകൾ മിഴി തുറക്കുമ്പോൾ ,പ്രതിഭയുടെ തിളക്കങ്ങൾ വിളിച്ചോതുന്ന കലാ മാമാങ്കം...

അമേരിക്കൻ വാർത്ത

ഫോർട്ട് ബെൻഡ് ലീഡർഷിപ്പ്‌ പ്രോഗ്രാമിലേക്ക് ഹൂസ്റ്റൻ മലയാളി തെരഞ്ഞെടുക്കപ്പെട്ടു

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ നിവാസിയും കമ്മ്യൂണിറ്റി നേതാവും ഹ്യൂസ്റ്റൺ മെട്രോയിലെ ജീവനക്കാരനുമായ ഷിജോ ചാണ്ടപ്പിള്ള, സെൻട്രൽ ഫോർട്ട്...

അമേരിക്കൻ വാർത്ത

‘ഏതൊരു നടിയും ആഗ്രഹിക്കുന്ന സ്വപ്‌നതുല്യമായ വേഷം, പക്ഷേ…’; സീതയാകാത്തതിന്റെ കാരണം പറഞ്ഞ് ശ്രീനിധി

രൺബീർ കപൂർ,​ സായ് പല്ലവി, യഷ് എന്നിവർ ഒന്നിക്കുന്ന രാമായണ: പാർട്ട് 1 എന്ന ചിത്രത്തിന്റെ...