അമേരിക്കൻ വാർത്ത

ഷാജന്‍ ആനിത്തോട്ടം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണറായി ചുമതലയേറ്റു

ഹോങ്കോങ്ങ്: ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് വണ്‍ എഫ് ഗവര്‍ണറായി ഷാജന്‍ ആനിത്തോട്ടം അധികാരമേറ്റു. ഹോങ്കോങ്ങിലെ ഏഷ്യാ വേള്‍ഡ് എക്‌സ്‌പോയില്‍ വച്ച് നടന്ന സംഘടനയുടെ 108-ാമത് ആഗോള കണ്‍വന്‍ഷനില്‍ വച്ച് ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മാര്‍ക്ക് ലയണ്‍സാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമായി പതിനേഴായിരത്തോളം ലയണ്‍സ് ക്ലബ്ബംഗങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

ആയിരത്തിത്തൊള്ളായിരത്തി പതിനേഴില്‍ മെല്‍വിന്‍ ജോണ്‍സ് എന്ന മനുഷ്യസ്‌നേഹി ഇല്ലിനോയി സംസ്ഥാനത്ത് തുടങ്ങിയ ലയണ്‍സ് ക്ലബ്ബ്‌സ് ഇന്റര്‍നാഷണല്‍ ഇന്ന് ഇന്ത്യയുള്‍പ്പെടെ ഇരുനൂറില്‍പ്പരം രാജ്യങ്ങളിലായി വളര്‍ന്ന് ഏതാണ്ട് ഒന്നര ദശലക്ഷത്തോളം അംഗസംഖ്യയില്‍ എത്തിനില്ക്കുന്നു. ആതുരസേവനവും ദുരന്തനിവാരണവുമുള്‍പ്പെടെ ഒട്ടേറെ മേഖലകളില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ ആഗോളസംഘടന ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വീസ് സംഘടനയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ആറും ഇല്ലിനോയി സംസ്ഥാനത്ത് നിന്നുമുള്ള പത്തു പേരുമുള്‍പ്പെടെ ആകെ അറുന്നൂറ്റമ്പതോളം ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാര്‍ സംഘടനയില്‍ സേവനം അനുഷ്ഠിക്കുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...