അന്താരാഷ്ട്ര വാർത്തകായികം

ഗ്ലാസ്‌ഗോയിലെ ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ തേരോട്ടം; മെഡലുറപ്പിച്ച് അഞ്ച് താരങ്ങള്‍ ഫൈനലില്‍

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ്ങിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങൾ. അഞ്ച് താരങ്ങൾ ഫൈനലിലേക്ക് മുന്നേറിയതോടെ ഇന്ത്യ അഞ്ച് മെഡലുകളുറപ്പിച്ചു. പ്രീതി പവാർ, അങ്കുഷ് പങ്കൽ, ജയ്്‌സ്മിൻ ലംബോറിയ, അരുന്ധതി ചൗധരി, ജദ്ദുമണി സിങ് എന്നിവരാണ് ഫൈനലിലെത്തിയത്.

പുരുഷൻമാരുടെ 80 കിലോഗ്രാം വിഭാഗത്തിലാണ് അങ്കുഷ് കലാശപ്പോരിലെത്തിയത്. കാനഡയുടെ ജോഷ്വ ഒഫോറിയയെ 5-0ത്തിന് തോൽപ്പിച്ചായിരുന്നു മുന്നേറ്റം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിലായിരുന്നു പ്രീതി പവാറിന്റെ വിജയം. എതിരാളി സാംബിയയുടെ കാതറിൻ മ്വാപയെ ഇടിച്ചിട്ട പ്രീതി ആധികാരികമായാണ് ഫൈനലിലേക്ക് മുന്നേറിയത്. (5-0).

വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് ജയ്‌സ്മിൻ ലംബോറിയ ഫൈനലിലെത്തിയത്. ലെസോത്തോയുടെ റാപെലാങ് മസെലേലയെ 5-0ത്തിന് പരാജയപ്പെടുത്തി. പിന്നാലെ 70 കിലോഗ്രാം വിഭാഗത്തിൽ അരുന്ധതി ചൗധരിയും ഫൈനലിലേക്ക് മുന്നേറി. നിലവിലെ സ്വർണ മെഡലുകാരി വെയ്ൽസിന്റെ റോസി എക്ലെസിനെ തോൽപ്പിച്ചായിരുന്നു അരുന്ധതിയുടെ മുന്നേറ്റം. 4-0ത്തിനായിരുന്നു വിജയം.

പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ റിങ്ങിലെത്തിയ ജദ്ദുമണി സിങ്ങും നിരാശപ്പെടുത്തിയില്ല. ആദ്യ രണ്ട് റൗണ്ടിൽ വിജയിച്ച ജദ്ദുമണി മൂന്നാം റൗണ്ടിൽ 3-2ന് പിന്നിൽ പോയെങ്കിലും വിജയം പിടിച്ചെടുത്തി. നമീബിയയുടെ ഫിലിപ് ഹൊസേബിനെ 5-0ത്തിനാണ് തോൽപ്പിച്ചത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...