അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യൻ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരം,​ ഇന്ത്യയും ബ്രസീലും കൊൽക്കത്തയിൽ നേർക്കുനേർ

കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ മത്സരങ്ങളിലൊന്നിന് കളമൊരുങ്ങുന്നു. അഞ്ച് തവണ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീലിനെതിരെ ഒക്ടോബർ മൂന്നിന് കൊൽക്കത്ത സാൾട്ട് ലേക്ക് മൈതാനത്ത് ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടും. ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ ആണ് മത്സരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ബ്രസീലിയൻ ദേശീയ ടീം ഇന്ത്യയിൽ കളിക്കുന്നത്.

ഫിഫ ലോകകപ്പിനിടെ ബ്രസീലിയൻ ഫെഡറേഷനും ഇന്ത്യയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് മത്സരം ഉറപ്പായത്. ഇന്ത്യയിൽ നിന്നുള്ള ആരാധകരുടെ പിന്തുണയും ബ്രസീലിനെ ആകർഷിച്ചിരുന്നു. ‘ആദ്യമായിട്ടാണ് ഞങ്ങൾ ഇന്ത്യൻ മണ്ണിൽ കാൽപ്പന്ത് തട്ടുന്നത്. തലമുറകളായി ബ്രസീലിയൻ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള ആവേശത്തിലാണ് ടീം,’- ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. ‘ചരിത്രപുസ്തകത്തിൽ കുറിച്ചിടേണ്ട തീയതി. ഒക്ടോബർ 3ന് സാൾട്ട് ലേക്ക് മൈതാനത്ത് ഇന്ത്യബ്രസീൽ അന്താരാഷ്ട്ര സൗഹൃദ മത്സരം നടക്കും,’ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ എക്സിൽ കുറിച്ചു.

1992ൽ ഫിഫ ലോക റാങ്കിംഗ് നിലവിൽ വന്നതിനുശേഷമുള്ള ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള എതിരാളികളാണ് ബ്രസീൽ. നിലവിൽ ഫിഫ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. നായകൻ മാർക്വീനോസ്, കസേമിറോ, മാത്യൂസ് കുന്യ തുടങ്ങിയ സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ടീം, സെപ്തംബർ 25, 29 തീയതികളിൽ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ എത്തുക. ഫിഫാ ലോകകപ്പിലെ പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ഇന്ത്യയിലും, പ്രത്യേകിച്ച് കൊൽക്കത്തയിൽ ബ്രസീലിന് വലിയ ജനപ്രീതിയാണുള്ളത്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...