സിനിമ

16 വർഷത്തിന് ശേഷം റീ- റിലീസ്; ലിജോ- ഇന്ദ്രജിത്ത് ചിത്രം ‘നായകൻ’ 4K-യിൽ വീണ്ടും തിയേറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരൻ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ സിനിമ ‘നായകൻ’ റീ- റിലീസ് ചെയ്യുന്നു. 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ സെപ്റ്റംബർ നാലിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്.

പി.എസ്. റഫീക്കിന്റെ രചനയിൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഇന്ദ്രജിത്തിന് പുറമെ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി, സാലു കെ. ജോർജ്, ശിവജ്, കിരൺരാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹൻ എന്നിവരും നായകനിൽ ഒന്നിച്ചു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമിച്ചത്.

റിലീസ് വേളയിൽ ചിത്രം പരാജയപ്പെട്ടെങ്കിലും, ഇന്ദ്രജിത്തിന്റെ അഭിനയ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ് വരദനുണ്ണി എന്ന കഥാപാത്രം. ‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’, ‘ഫ്രണ്ട്സ്’, ‘സമ്മർ ഇൻ ബത്‌ലഹേം’ എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4K ഡോൾബി അറ്റ്‌മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ളയുടെ ശ്രദ്ധേയമായ സംഗീതവും നോൺ- ഇൻട്രൂസീവ് സ്‌കോറും സിനിമയെപ്പോലെ തന്നെ ഏറെ വേറിട്ട ഒന്നായിരുന്നു.

എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്‌മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, പ്രൊജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ്, സപ്ത റെക്കോർഡ്‌സ്, അറ്റ്‌മോസ് മിക്‌സിങ്: ഹരിനാരായണൻ, മാർക്കറ്റിങ് ഹെഡ്: ജിബിൻ ജോയ്, റീസ്റ്റോറേഷൻ: അരുൺ സി.എസ്, മാർക്കറ്റിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഒ: പി. ശിവപ്രസാദ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾസിനിമ

വിജയ് സര്‍ക്കാരിനെതിരെ പ്രതിഷേധം: തൃഷയ്‌ക്കെതിരെ ദ്വയാര്‍ഥപ്രയോഗവുമായി ഉദയനിധി സ്റ്റാലിന്‍; വ്യാപകവിമർശനം

നടി തൃഷയെ ലക്ഷ്യമിട്ട് ദ്വയാർഥ പ്രയോഗവുമായി നടനും തമിഴ്‌നാട് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ...

സിനിമ

സമ്പന്ന കുടുംബത്തിന്റെ ദുരൂഹതകളിലേക്ക് ‘പൈറേറ്റ്‌സ് ഓഫ് ഇടുക്കി’; ചിത്രം സെപ്റ്റംബര്‍ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്‌സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമിച്ച് സന്തോഷ് ഇടുക്കി രചനയും...

ആനുകാലികംകേരള വാർത്തസിനിമ

മധുവിനു കെ.പി.സി.സിയുടെ ആദരം; താൻ മധുവിന്റെ ആരാധകൻ: മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം: മലയാള സിനിമയുടെ വരദാനമായ മധുവിന്റെ ആരാധകനാണ് താനെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. മധുവിനെ ആദരിക്കാൻ...

ആനുകാലികംകേരള വാർത്തസിനിമ

കുഞ്ചാക്കോ ബോബന്റെ അസാമാന്യ പ്രകടനം, വേട്ടയാടുന്ന ഉന്മാദം: Review

പോലീസ് സ്റ്റോറികളും ഷാഹി കബീറും എന്നുകേൾക്കുമ്പോൾ പ്രേക്ഷകരിൽ ഒരു പ്രതീക്ഷയാണ്. സമീപകാലത്ത് ഇത്രയും വ്യത്യസ്തമായ ജോണറുകളിൽ...