അമേരിക്കൻ വാർത്ത

ലാനയുടെ സാഹിത്യ സംവാദം ‘കാഴ്ചപ്പാടുകള്‍’

ന്യൂയോര്‍ക്ക് : ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി  ഈ മാസം വളരെ വ്യത്യസ്തമായ ഒരു സാഹിത്യ സംവാദം ഒരുക്കുന്നു. 2026 ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയ്ക്കാണ് (8 PM CST) കാഴ്ചപ്പാടുകള്‍ എന്ന പേരില്‍ സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.  
ഈ സംവാദത്തില്‍ ‘ജെന്‍സി ഭാഷയുടെ സ്വാധീനം മലയാള സാഹിത്യത്തില്‍’ , ‘കവിതയുടെ രൂപ മാറ്റം’ , ‘കുടിയേറ്റ സാഹിത്യ പരിസരം’ എന്നീ മൂന്ന് വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടക്കും. നോര്‍ത്തമേരിക്കന്‍ മലയാളി എഴുത്തുകാരായ അഭിനാഷ് തുണ്ടുമണ്ണില്‍ (പെന്‍സല്‍വാനിയ) , സുകുമാര്‍ കാനഡ (ബ്രിട്ടീഷ് കൊളംബിയ), ബാജി ഓടംവേലി (ഡാലസ്) എന്നിവര്‍ യഥാക്രമം വിഷയങ്ങള്‍ അവതരിപ്പിക്കും.

സിനി പണിക്കര്‍, ഷാജു ജോണ്‍ എന്നിവര്‍ ജെന്‍സികളുടെ സാഹിത്യ ഭാഷ, രാഷ്ട്രീയം, സാമൂഹിക ഇടപെടലുകള്‍ എന്നിവയെ കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. കവിതയുടെ രൂപമാറ്റത്തെക്കുറിച്ച് എം പി ഷീല , ബിനു താപ്രവന്‍ കുന്നോത്ത്  എന്നിവരും, കുടിയേറ്റ സാഹിത്യ പരിസരം എന്ന വിഷയത്തില്‍ കെ. കെ. ജോണ്‍സണ്‍, സ്മിത കൊട്ടാരത്ത് എന്നിവരും വിഷയം ഏറ്റെടുത്ത സംസാരിക്കും. 


മീറ്റിംഗില്‍ പങ്കെടുക്കുന്നവര്‍ക്കും ചര്‍ച്ചയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കും. എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സൂം മീറ്റിംഗ് ഐ. ഡി. 884 2557 0709. കൂടുതല്‍ വിവരങ്ങള്‍ ലാന പ്രസിഡന്റ് ശാമുവേല്‍ യോഹന്നാനില്‍ നിന്നും (+1 214 435 0124) ലഭിക്കും.


വാര്‍ത്ത തയ്യാറാക്കിയത്:
ലാനാ എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി
നിര്‍മല ജോസഫ് 
സെക്രട്ടറി +1 347 204 0062

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...