ആനുകാലികംകേരള വാർത്തസിനിമ

ശ്വേതാ മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ കക്ഷിചേര്‍ത്തത് അപമാനിക്കാനെന്ന് കോടതിയില്‍ സത്യവാങ്മൂലം

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കത്തിൽ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ നടനും എം.എൽ.എയുമായ രമേഷ് പിഷാരടി. ശ്വേത മേനോൻ നൽകിയ ഹർജിക്കെതിരെ രമേഷ് പിഷാരടി എറണാകുളം മുൻസിഫ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തനിക്കെതിരെ ശ്വേത മേനോൻ നൽകിയ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും പിഷാരടി കോടതിയെ അറിയിച്ചു.

ജനപ്രതിനിധിയായ തന്നെ അപമാനിക്കുക എന്ന ദുരുദ്ദേശത്തോടെയാണ് അഡ്ഹോക് കമ്മിറ്റിയുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേർത്തതെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തനിക്കെതിരെ നിയമപരമായ യാതൊരു കാരണവും ഹർജിയിൽ ബോധിപ്പിച്ചിട്ടില്ല. അതിനാൽ ഹർജി നിലനിൽക്കില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Advertisements

സംഘടനയുടെ ഔദ്യോഗിക രേഖകളോ അധികാരമോ താൻ ഒരിക്കലും ഏറ്റെടുത്തിട്ടില്ല. അഡ്ഹോക് കമ്മിറ്റി ഭരണം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെടുന്നതിൽ അടിസ്ഥാനമില്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ ശ്വേത മേനോൻ നൽകിയ ഹർജിയിൽ, അഡ്ഹോക് കമ്മിറ്റി കൺവീനർ എന്ന നിലയിലാണ് രമേഷ് പിഷാരടിയെ കക്ഷിചേർത്തത്. എന്നാൽ ഔദ്യോഗികമായി താൻ അത്തരം ചുമതലകൾ ഏറ്റെടുത്തിട്ടില്ലെന്നാണ് പിഷാരടിയുടെ വാദം.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...