അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 14 ; മുതുകാടിന്റെ ‘എം -ക്യൂബ്’ ഷോ മുഖ്യ ആകർഷണം

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ  ഓണാഘോഷപരിപാടികൾ 2026 ഓഗസ്റ്റ് 14 വെള്ളി വൈകിട്ട് 5.30 ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

മെഗാ ചെണ്ടമേളം ,മെഗാ തിരുവാതിര ,വൈവിധ്യങ്ങളായ കലാപരിപാടികൾ ഉൾപ്പെടെ വ്യത്യസ്തമായ ഒരു ഓണാഘോഷമാണ് ഇത്തവണത്തേതെന്ന് പ്രസിഡണ്ട് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻകുഞ്ഞ് മാത്യു ,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ,ജോയിന്റ് സെക്രട്ടറി സാറാ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ കോ ഓർഡിനേറ്റർമാരായ ജിനോയ് മാത്യു ,ഡോ .സൂസൻ ചാക്കോ എന്നിവർ അറിയിച്ചു .

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ M-ക്യൂബ് ഷോ ഇത്തവണത്തെ ഓണാഘോഷങ്ങളുടെ മുഖ്യ ആകർഷണമായിരിക്കും.എം.എൽ.എ മാരായ എം .ജെ .സെബാസ്റ്റ്യൻ(പൂഞ്ഞാർ ) ,വി.പി.സജീന്ദ്രൻ (കുന്നത്തുനാട് ),അപു ജോൺ ജോസഫ് (തൊടുപുഴ ),പ്രശസ്ത ചെണ്ട വിദഗ്ധൻ മട്ടന്നൂർ ശങ്കരൻകുട്ടി ,ചിക്കാഗോയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ എന്നിവർ ഓണാഘോഷപരിപാടികളിൽ പങ്കെടുക്കും .

2026 ൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്കൂൾ ഗ്രാജ്വറ്റുകൾക്ക് ഓണാഘോഷ വേദിയിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും .വൈകിട്ട് 5.30 ന് ഓണസദ്യ ,തുടർന്ന് ഘോഷയാത്ര ,ചെണ്ടമേളം,തിരുവാതിര എന്നിവ നടക്കും. തുടർന്ന് നടക്കുന്ന മജീഷ്യൻ മുതുകാടിന്റെ M-ക്യൂബ് ഷോ വ്യത്യസ്തമായ ഒരനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു . പരിപാടിയിൽ പങ്കെടുക്കുന്നതിനും 2026 ഓണം അവിസ്മരണീയമായ ഒരനുഭവമാക്കി മാറ്റുന്നതിനുമായി എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് : ജോസ് മണക്കാട്ട്   ( പ്രസിഡണ്ട് ) 847 830 4128 ,  

ബിജു മുണ്ടക്കൽ  (ജനറൽ സെക്രട്ടറി) 773 673 8820 

 അച്ചൻകുഞ്ഞ് മാത്യു  (ട്രെഷറർ) 847 912 2578

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ആറാമത് എക്യൂമെനിക്കൽ ബാഡ്മിന്റൺ ടൂർണമെന്റ് ഓഗസ്റ്റ് 1-ന് ശനിയാഴ്ച

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...

അമേരിക്കൻ വാർത്ത

യാക്കോബായ സഭ അമേരിക്കന്‍ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി...

അമേരിക്കൻ വാർത്ത

ഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ 31 മുതൽ

ഡാലസ്, ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ...

അമേരിക്കൻ വാർത്ത

കേരള സെന്ററിന്റെ 34-ാം വാർഷിക അവാർഡ് ആഘോഷം ഒക്ടോബർ 24-ന്

ന്യൂയോർക്ക് കേരള സെന്റർ അതിന്റെ ആരംഭകാലംമുതൽ തുടർച്ചയായി നടത്തിവരുന്ന Annual Award Gala ഈ വർഷം...