അമേരിക്കൻ വാർത്ത

സെൻറ്‌ പോൾസ് മാർത്തോമാ ഇടവക പാരിഷ് ഡേ സെലിബ്രേഷൻ പ്രൗഢ ഗംഭീരമായി

ഡാളസ്: സെൻറ്‌ പോൾസ് മാർത്തോമാ  ഇടവകയുടെ 38-മത് പാരിഷ് ഡേ സെലിബ്രേഷൻ ജൂലൈ 26 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം   നടത്തപ്പെട്ടു.

റവ. റെജിൻ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഇടവക വൈസ് പ്രസിഡണ്ട് അലക്സ് ജോർജ് പ്രാരംഭ പ്രാർത്ഥന നടത്തി.  റവ. റെജിൻ രാജു അധ്യക്ഷ  പ്രസംഗത്തിൽ ഇടവകയുടെ  മുൻ ചുമതലക്കരെ അനുസ്മരിക്കുകയും, തുടർന്നും ഇടവകയ്ക്ക്  ശോഭനമായ  ഭാവി ആശംസിക്കുകയും ചെയ്തു.

ഗസ്റ്റ് സ്പീക്കർ ആയി എത്തിയത് റവ. തോമസ് മാത്യു ആയിരുന്നു. മലങ്കര ഓർത്തോഡോക്സ് വികാരിയായ തോമസ് അച്ചൻ  ജ്ഞാനിയും, വേദ പണ്ഡിതനുമാണ്.   പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തിൽ കാണപ്പെടുന്ന കുടാര വാസം മതിയാക്കി പിന്നീട് ദൈവത്തിനു ആലയം പണിയപ്പെട്ടതു ജനങ്ങളുടെ നീണ്ട കാലത്തെ കഷ്ടത ഇല്ലാതാക്കുവാനും പരസ്പര ബന്ധങ്ങൾ ഉറപ്പിക്കുവാനും വേണ്ടി ആയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ആധുനീക ലോകത്തു സുന്ദരമായ മന്ദിരങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നു. അതുപോലെ ദുംഖിക്കുന്നവരുടെയും വേദനക്കിക്കുന്നവരുടെയും എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ഇടയിലുള്ളവരുടെ ദുഖത്തിലും വേദനയിലും നാം പങ്കാളികൾ ആകുന്നുവെങ്കിൽ ഇടവകയുടെ ജന്മദിന ആഘോഷങ്ങൾ  അർത്ഥപൂര്ണമാകുമെന്നു അച്ചൻ ഉത്‌ബോധിപ്പിച്ചു.

ഹൈ സ്കൂൾ, കോളേജ് ഗ്രാഡുവേറ്റ്സ്, മാസ്റ്റേഴ്സ് ഡിഗ്രി നേടിയവർ എന്നിവർക്ക് റവ.തോമസ് മാത്യു പ്ലാക്ക്‌ നൽകി ആശംസകൾ അറിയിച്ചു.

സീനിയർ സിറ്റിസൺ ആയ സാറാമ്മ ജേക്കബിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

ഭദ്രാസനത്തിൽ നിന്ന് ലഭിക്കപ്പെട്ട ബെസ്റ് പാരിഷ് 2005 അവാർഡ് ട്രസ്റ്റീ ജോൺ മാത്യു, സെക്രട്ടറി സോജി സ്കറിയ എന്നവർ തോമസ് അച്ചനിൽ നിന്നും ഏറ്റു വാങ്ങി. ക്രിസ്റ്റീനാ രാജു  നന്ദി രേഖപ്പെടുത്തി  

ഇടവകയുടെ ആല്മീക ശുശ്രുഷകൻ ഫിൽ മാത്യു പ്രാർത്ഥിക്കുകയും, തോമസ് അച്ചൻ ആശീർവാദം നടത്തുകയും ചെയ്തു.
സ്നേഹ വിരുന്നും  ഒരുക്കിയിരുന്നു. 

  • Report എബി മക്കപ്പുഴ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...