അമേരിക്കൻ വാർത്ത

ഇന്ത്യാ പ്രസ്ക്ലബ് പ്രവർത്തനോൽഘാടനം ഓഗസ്റ്റ് 2നു ഹ്യൂസ്റ്റനിൽ നടക്കും

ന്യൂ ജേഴ്‌സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2026-27 ലെ നാഷണൽ കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം ഹൂസ്റ്റണിലെ വിൻധം ഹോട്ടലിൽ വച്ച് ഓഗസ്ററ് രണ്ടാം തീയതി രാവിലെ 10:30 നു നടക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡണ്ട് രാജു പള്ളത്ത് അറിയിച്ചു.

അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകർക്കും പ്രമുഖർക്കും ഒപ്പം കേരളത്തിൽ നിന്നുള്ള വിശിഷ്ട അതിഥികളും സമ്മേളനത്തിൽ പങ്കെടുക്കും.  ഇന്ത്യാ പ്രെസ് ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമാരും അഡ്വൈസറി ബോർഡ് ചെയർമാൻമാരുമടക്കം മുൻനിര നേതാക്കളെല്ലാം സമ്മേളനത്തിനായി എത്തിച്ചേരും. ഐ പി സി എൻ എ പ്രസിഡണ്ട് രാജു പള്ളത്ത്  ജനറൽ  സെക്രെട്ടറി അനിൽ ആറന്മുള, ട്രെഷറർ ജയൻ ജോസഫ്, വൈസ് പ്രസിഡണ്ട് അനിൽ മറ്റത്തിക്കുന്നേൽ, ജോയിന്റ് സെക്രട്ടറി സിമി ജെസ്റ്റോ, ജോയിന്റ് ട്രെഷറർ കവിത നായർ എന്നിവരുടെ നേതൃത്വത്തിലാണ് വരുന്ന രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ നടക്കുക.  അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ ട്രൈസ്റ്റാർ, പ്രസിഡന്റ് എലെക്ട് ഷിജോ പൗലോസ് എന്നിവരും ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നല്കാൻ എത്തും.

അതേ വേദിയിൽത്തന്നെ  ഐ പി സി എൻ എ ഹ്യൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തനോത്ഘാടനവും നടക്കും. നാഷണൽ കമ്മിറ്റിയുടെയും ചാപ്റ്ററിന്റെയും ഉത്ഘാടനങ്ങൾക്കുള്ള ഒരുക്കങ്ങൾ ഭംഗിയായി നടക്കുന്നതായി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ഫിന്നി രാജു, സെക്രട്ടറി ജീമോൻ റാന്നി, ട്രെഷറർ വിജു വർഗീസ് എന്നിവർ പറഞ്ഞു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...