അമേരിക്കൻ വാർത്ത

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റിയുടെ ‘സ്നേഹ സാന്ത്വനം’ സംഗീത സന്ധ്യ ജനഹൃദയങ്ങൾ കീഴടക്കി

ഫിലഡൽഫിയ: രോഗബാധിതർക്ക് ആശ്വാസവും ഒറ്റപ്പെടുന്നവർക്ക് ഹൃദയസ്പർശിയായ സാന്ത്വനവും പകരുകയെന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി സ്നേഹതീരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സ്നേഹസാന്ത്വനം’ സംഗീത പരിപാടി ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവുകൊണ്ടും വൻ വിജയമായി. ഹെവൻലി ബീറ്റ്സിന്റെ USA യുടെ സഹകരണത്തോടെ, ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കൽ ടീം സംയുക്തമായാണ് ഈ അതിമനോഹരമായ സാന്ത്വന സന്ധ്യ അണിയിച്ചൊരുക്കിയത്.

ജൂലൈ 12-ാം തീയതി ഞായറാഴ്ച വൈകുന്നേരം അബിംഗ്‌ടൺ (Abington) വെൽഷ് റോഡിലുള്ള സെൻ്റ് മേരീസ് കത്തീഡ്രൽ ഹാളിൽ വെച്ച് നടന്ന പരിപാടി, കാണികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി മാറി.

കൃത്യം വൈകുന്നേരം 3:30-ന് ഫാദർ ഡോക്ടർ ജോൺസൺ ജോൺ നയിച്ച രോഗശാന്തി പ്രാർത്ഥനയോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ജോസ് സക്കറിയ ചടങ്ങിൽ പങ്കെടുത്തവർക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ചു. സൂസൻ ഷിബു വർഗീസ് ആലപിച്ച പ്രാർത്ഥനാഗാനവും, റൂബി സേവ്യർ നടത്തിയ ബൈബിൾ വായനയും ചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷമേകി .

സാംസൺ ഹെവൻലിയുടെ നേതൃത്വത്തിലുള്ള പ്രശസ്ത സംഗീതസംഘമായ  ‘ഹെവൻലി ബീറ്റ്സ് യുഎസ്എ’ ഒരുക്കിയ ഒരു മണിക്കൂർ നീണ്ടുനിന്ന മ്യൂസിക്കൽ പ്രോഗ്രാം സദസ്സിനെ പുളകിതമാക്കി.
സാംസൺ ഹെവൻലി ബീറ്റ്സ് (Samson Heavenlybeats), ജിൻസി ജോമോൻ, ഷിബു, ഡാനിയൽ ബിജു എന്നിവർ ആലപിച്ച ഗാനങ്ങൾ ജനഹൃദയങ്ങൾ കീഴടക്കി. ജാക്ക് ബിജു (കീബോർഡ്), സുമിത് സാം (ഗിറ്റാർ) എന്നിവർ പശ്ചാത്തലമൊരുക്കിയ ഗാനസന്ധ്യ കാണികളുടെ വൻ കൈയ്യടി നേടി.

തുടർന്ന് നടന്ന ഗുഡ് സമരിറ്റൻ മ്യൂസിക്കൽ ടീമിന്റെ സംഗീതവിരുന്നിൽ സേവ്യർ ആൻ്റണി, കോശി ദാനിയേൽ, റെജിമോൻ മാത്യു, ആൻസമ്മ ജോൺസൺ, ടാനിയ ജോസി, അനിത ജോസി, റോളി എൽദോ, ഫെയ്ത്ത് എൽദോ, എൽദോ വർഗീസ്, ജോർജ് കുര്യൻ, ബിജു എബ്രഹാം എന്നിവർ മനോഹരമായ ഗാനങ്ങളിലൂടെ സദസ്സിനെ കയ്യിലെടുത്തു. അലൻ ഷിബു വർഗ്ഗീസിൻ്റെ ഡയറക്ഷൻ സംഗീത സദ്യ ഹരമായി

സംഗീതസന്ധ്യയ്ക്ക് ശേഷം റോളി എൽദോയുടെ നേതൃത്വത്തിൽ അരങ്ങേറിയ ആകർഷകമായ ഡാൻസ് പെർഫോമൻസ് കാണികൾക്ക് മികച്ച ദൃശ്യവിരുന്നായി മാറി. ദൃശ്യഭംഗിയോടെ ഈ മനോഹര നിമിഷങ്ങളെല്ലാം ക്യാമറയിൽ പകർത്തിയത് യൂത്ത് കോർഡിനേറ്റർ മാത്യൂസ് വർഗ്ഗീസ് ആയിരുന്നു.

കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുനൽകിയ ഈ വേറിട്ട പരിപാടി കാണികളിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. ഇതുപോലെയുള്ള മികച്ച പരിപാടികൾ ഭാവിയിലും വീണ്ടും സംഘടിപ്പിക്കണമെന്ന് പങ്കെടുത്ത ഏവരും ഒരേസ്വരത്തിൽ ആഗ്രഹം പ്രകടിപ്പിച്ചു.

എല്ലാവരും ഒന്നിച്ച് ചേർന്നുള്ള ഹൃദയസ്പർശിയായ പ്രാർത്ഥനയോടുകൂടിയാണ് സംഗീതസന്ധ്യ സമാപിച്ചത്. ചടങ്ങിൽ ജെസ്സി മാത്യു നന്ദി പ്രകാശനം നിർവ്വഹിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കായി ഒരുക്കിയ സ്നേഹവിരുന്നിൽ (ഭക്ഷണം) എല്ലാവരും പങ്കുചേർന്ന ശേഷമാണ് പിരിഞ്ഞുപോയത്. സ്നേഹസാന്ത്വനം പ്രോഗ്രാം വിജയകരമാക്കുവാൻ ഒപ്പം നിന്ന എല്ലാ സുമനസ്സുകൾക്കും ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു.

തുടർന്നും, എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്,

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി –സ്നേഹതീരം കമ്മിറ്റിക്ക് വേണ്ടി:
ട്രസ്റ്റി: കൊച്ചുകോശി ഉമ്മൻ, ജനറൽ കൺവീനർ: സുജ കോശി
കൺവീനേഴ്സ്: ലീലാമ്മ വർഗീസ്, ആനി സക്കറിയ, ജെസ്സി മാത്യു, കെസിയ സജി.

പ്രോഗ്രാം കോർഡിനേറ്റേഴ്സ്: സേവ്യർ ആന്റണി, ജോർജ് കുര്യൻ, അനിൽ ബാബു, ബിജു എബ്രഹാം, കോശി ഡാനിയേൽ, റെജിമോൻ മാത്യു
വിവിധ കമ്മിറ്റി കോർഡിനേറ്റേഴ്സ്: ജോസ് സക്കറിയ, സജി സക്കറിയാ, ഷിബു മാത്യു, കുര്യൻ കുര്യൻ, അനിൽ ബാബു, സുനിത എബ്രഹാം, വര്ഗീസ് ജോൺ, തോമസ് എബ്രഹാം, അജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികൾ.

  • Report: ഷിബു വർഗീസ് കൊച്ചുമഠം 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...