അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകം: സുബിന്‍ കുമാരന്‍

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണിലെ വിന്ധം ഹോട്ടലില്‍ തിരിതെളിയുന്ന ഫോമായുടെ 9-ാം ഫാമിലി അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും വിളംബരമായി മാറുമെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ വ്യക്തമാക്കി.  വരുന്ന 30, 31, ഓഗസ്റ്റ് 1, 2 തീയതികളില്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും സുബിന്‍ അറിയിച്ചു. ഫോമാ  മറ്റൊരു ചരിത്ര നിമിഷത്തിന്റെ കൗണ്ട് ഡൗണിലാണ്. നാല് ദിനരാത്രങ്ങള്‍ നീളുന്ന ഈ കണ്‍വന്‍ഷന്‍ വിവിധ പരിപാടികള്‍ കോര്‍ത്തിണക്കി അവിസ്മരണീയമാക്കും.

2008-ല്‍ ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്, എം.ജി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഫോമായുടെ പിറന്ന മണിണിലെ മഹാ സംഗമം അമേരിക്കന്‍ മലയാളി ചരിത്രത്തിലെ നിര്‍ണായകമായ ഒരു നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെയും കേരളത്തിലെയും മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും വിവിധ സംഘടനകളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഫോമാ കഴിഞ്ഞ വര്‍ഷങ്ങളില്‍ ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്. ”ഫോമാ ഫാമിലി കണ്‍വെന്‍ഷന്‍ ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളെ ഹ്യൂസ്റ്റണിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു…” എന്ന് സുബിന്‍ കുമാരന്‍ പറഞ്ഞു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ നയിക്കുന്ന ഈ കണ്‍വന്‍ഷന്‍, സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും വിപുലവും വൈവിധ്യപൂര്‍ണ്ണവുമായ കുടുംബ സംഗമങ്ങളിലൊന്നായിരിക്കും. അമേരിക്കന്‍ മണ്ണില്‍ വിസ്മയങ്ങളുടെ ഏഴഴകുമായി ഫോമയുടെ കുതിപ്പ് എന്ന ആശയമാണ് ഇത്തവണത്തെ കണ്‍വന്‍ഷന്റെ മുഖമുദ്ര. കേരളത്തിലും വിദേശത്തുമുള്ള ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന വമ്പന്‍ വേദിയായി ഹ്യൂസ്റ്റണ്‍ മാറും. കുടുംബാംഗങ്ങള്‍ക്കായി ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.

വ്യാപാര-വ്യവസായ മേഖലയിലെ പുതിയ ഇന്നവേഷനുകള്‍ പരിചയപ്പെടുത്തുന്ന എക്‌സിബിഷനുകള്‍, രുചിവൈവിധ്യങ്ങളുമായി ഫുഡ് സ്റ്റാളുകള്‍, യുവജനങ്ങള്‍ക്കായുള്ള പ്രത്യേക പരിപാടികള്‍, എന്റര്‍ടെയ്ന്‍മെന്റ് സോണ്‍, ബിസിനസ് മീറ്റുകള്‍, സെമിനാറുകള്‍, വനിതാ കോണ്‍ഫറന്‍സ്, സംവാദങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, മത്സരങ്ങള്‍, ബിസിനസ് ബൂത്തുകള്‍ തുടങ്ങി എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വിപുലമായ പരിപാടികളാണ്  ഒരുക്കിയിരിക്കുന്നതെന്ന് സുബിന്‍ കുമാരന്‍ പറഞ്ഞു.

പ്രവാസി മലയാളികളുടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുകയും പുതിയ തലമുറയെ സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും ആഘോഷത്തിന്റെയും മഹാമേളയായി മാറുന്ന ഫോമാ ഫാമിലി കണ്‍വെന്‍ഷന്‍, ഇത്തവണയും ശ്രദ്ധേയമായ മറ്റൊരു അധ്യായം രചിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...