അമേരിക്കൻ വാർത്ത

ഫൊക്കാന സാഹിത്യ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഫൊക്കാന(Fokana) ഇന്റർനാഷണൽ കൺവൻഷനിൽ പെന്സിൽവാനിയയിലെ കലഹാരി റിസോർട്ടിൽ വെച്ചു 2026 ആഗസ്ത് 6 മുതൽ 8 (വ്യാഴം, വെള്ളി, ശനി) വരെ നടത്തപ്പെടുന്നു. ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സാഹിത്യ സമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആൻ്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ അറിയിച്ചു.

അമേരിക്കയിലെ മലയാളം എഴുത്തുകാരെ പോത്സാഹിപ്പിക്കുന്നതിനായി, വിവിധ സാഹിത്യ മേഖലയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾക്ക് ഉള്ള അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും. അവാർഡുകൾ കൺവൻഷൻ ചടങ്ങുകളിൽവച്ചു സമ്മാനിക്കപ്പെടും. അവാർഡുകൾക്ക് രചനകൾ ക്ഷണിച്ചപ്പോൾ അഭൂതപൂര്വമായ പ്രതികരണമാണ് ലഭിച്ചത്. തിരഞ്ഞെടുത്ത കൃതികൾ വിലയിരുത്തുന്നതിനും അവാർഡുകളുടെ സുതാര്യതയും മൂല്യതയും ഉറപ്പാക്കുന്നതിനായി അവാർഡ് സമിതി അക്ഷീണം പ്രവർത്തിച്ചു.

കേരളത്തിൽ നിന്നെത്തുന്ന പ്രശസ്ത സാഹിത്യകാരന്മാരും എഴുത്തുകാരായ അടൂർ ഗോപാലകൃഷ്ണൻ, ടി.ഡി.രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ ഐ.എ. എസ്, ജോസ് പനച്ചിപ്പുറം, പ്രമീളാദേവി,  എന്നിവർ ഫൊക്കാന സാഹിത്യ കൺവൻഷനിൽ പങ്കെടുക്കുന്നു. “അതിരുകൾ കടന്ന് മലയാളം, പ്രവാസ സാഹിത്യത്തിൻറെ വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ പ്രഭാഷണങ്ങളും ചർച്ചകളും  നടത്തപ്പെടും.

ആഗസ്ത് 7 വെള്ളിയാഴ്ച്ച നടത്തപ്പെടുന്ന സമ്മേളങ്ങളിൽ കേരളത്തിനപ്പുറമുള്ള മലയാള സാഹിത്യം, പ്രവാസ എഴുത്തുകാരന്റെ സ്ഥാനം, സത്വം, അംഗീകാരം, സാഹിത്യത്തിനുള്ള വിശ്വസ്തത, നിർമ്മിതബുദ്ധിയുടെ സ്വാധീനം എന്നീ വിഷയങ്ങൾ ചർച്ചചെയ്യപ്പെടും. ഗീത ജോർജ്ജ് (കോഓർഡിനേറ്റർ), മുരളി നായർ, കെ കെ ജോൺസൺ (അസ്സോസിയേറ്റ് ചെയർ ), കോരസൺ വർഗീസ് (ചെയർമാൻ) എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.  

മലയാള സാഹിത്യത്തെത്തെയും ഭാഷാസ്നേഹികളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ഉള്ള മലയാളി ഏഴുത്തുകാരുടെ പുസ്തകപ്രദർശനം നടത്തുന്നു. അതിലേക്ക് സാഹിത്യകാരനായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പേരിൽ  അമേരിക്കയിലും കാനഡയിലും വസിക്കുന്ന എഴുത്തുകാരുടെ ഓരോ കൃതി അയച്ചു തരുവാൻ താത്പര്യപ്പെടുന്നു. കൃതികൾ അയച്ചു തരേണ്ട വിലാസം: M.N. Abdutty, 25648 Salem Roseville, Michigan, 48066 USA, Tel: 586 636 2058. 

  • കോരസൺ വർഗീസ് (സാഹിത്യ സമ്മേളന ചെയർമാൻ)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...