അമേരിക്കൻ വാർത്ത

കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ തിരുനാൾ:പ്രധാന ആഘോഷങ്ങൾ ജൂലൈ 24 മുതൽ 27 വരെ; കൊടിയേറ്റ് ജൂലൈ 17-ന് നടന്നു

കൊപ്പേൽ  (ഡാളസ്): കോപ്പൽ സെന്റ് അൽഫോൻസാ സിറോ മലബാർ കാത്തലിക് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവം ഭക്തിനിർഭരമായി ആഘോഷിക്കുന്നു. ജൂലൈ 17 വെള്ളിയാഴ്ച വൈകിട്ട് 7:00-ന് ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവർ ചേർന്ന് തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇതോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും ലദീഞ്ഞും നടന്നു. തിരുനാൾ ആഘോഷങ്ങളുടെ വരും ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ ജൂലൈ 24 മുതൽ 27 വരെ നടക്കും.

പ്രധാന തിരുനാൾ വിവരങ്ങൾ (ജൂലൈ 24 – 27):

ജൂലൈ 24 (വെള്ളി – സെന്റ് മേരീസ് ദിനവും – കുടുംബദിനവും): വൈകിട്ട് 4:50-ന് ദിവ്യകാരുണ്യ ആരാധന, 5:30-ന് ഇംഗ്ലീഷ് കുർബാന (കാർമ്മികൻ: ഫാ. സാം കുട്ടപ്പശ്ശേരി). വൈകിട്ട് 7:00 മുതൽ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ (ഫാമിലി ഡേ).

ജൂലൈ 25 (ശനി – കൂടുതുറക്കൽ ശുശ്രൂഷ): വൈകിട്ട് 4:30-ന് ദിവ്യകാരുണ്യ ആരാധനയും 5:30-ന് വിശുദ്ധ കുർബാനയും നടക്കും (കാർമ്മികൻ: ഫാ. ക്രിസ്റ്റീൻ പുതിയകുന്നേൽ). തുടർന്ന് തനത് വൈവിധ്യങ്ങളോടെ ‘ലൈവ്’ തട്ടുകടയും സെന്റ് അൽഫോൻസാ ക്വയർ നയിക്കുന്ന ‘സ്വരരാഗസന്ധ്യ 2026’ ഗാനമേളയും അരങ്ങേറും.

ജൂലൈ 26 (ഞായർ – പ്രധാന തിരുനാൾ ദിനം): വൈകിട്ട് 6:00-ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടക്കും (കാർമ്മികൻ: ഫാ. സിബി സെബാസ്റ്റ്യൻ MST). തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം , ലദീഞ്ഞ്, ആശീർവാദം എന്നിവയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ജൂലൈ 27 (തിങ്കൾ – മരിച്ച വിശ്വാസികളുടെ ഓർമ്മദിനം): വൈകിട്ട് 7:00-ന് അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കളത്തൂർ കുര്യന്റെ കാർമ്മികത്വത്തിൽ കൊടിയിറക്കവും വിശുദ്ധ കുർബാനയും ലദീഞ്ഞും നടക്കും.

വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂർ എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരുമായി ബന്ധപ്പെടാം:
ആലക്കൽ വി. തോമസ്: (214) 899-2543
അപ്പച്ചൻ ഔസേപ്പ്: (972) 754-6885
സിജി ജോർജ്: (845) 893-4465
ജയിമോൻ എം. ജോസഫ്: (469) 231-4140

  • Report മാർട്ടിൻ വിലങ്ങോലിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...