ആനുകാലികംസിനിമ

‘ശസ്‌ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം’; വെളിപ്പെടുത്തി അമിതാഭ് ബച്ചൻ

മുംബയ്: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള നടനാണ് അമിതാഭ് ബച്ചൻ. 83കാരനായ നടൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. 36 മില്യൺ ആളുകളാണ് അമിതാഭ് ബച്ചനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ നടൻ പങ്കുവച്ച ഒരു പേഴ്‌സണൽ ബ്ലോഗാണ് ആരാധകർക്കിടയിൽ ആശങ്ക പരത്തുന്നത്.

ആരോഗ്യസ്ഥതിയെക്കുറിച്ചാണ് അമിതാഭ് ബച്ചൻ ബ്ലോഗിൽ കുറിച്ചിരിക്കുന്നത്. രോഗവിവരം പങ്കുവയ്‌ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ചാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ‘ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി. ഐസിയുവിൽ വിദഗ്ദ്ധരായ ഡോക്‌ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. ഇപ്പോൾ ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലെത്തി. എന്നാൽ, വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം.

നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ, ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽവന്നുനിൽക്കും. അതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചില‌ർ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ ഭൂതകാലത്തിലെ പ്രതാപത്തിൽ ജീവിക്കും. അത് വ്യക്തികളുടെ തീരുമാനമാണ്. അതിൽ ശരിയോ തെറ്റോ ഇല്ല. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നേരുന്നു’ – എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചിരിക്കുന്നത്.

നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ അസുഖത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് രംഗത്തെത്തിയത്.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...