അമേരിക്കൻ വാർത്ത

ഐസിഇസിഎച്ച് ബൈബിള്‍ ക്വിസ് മത്സരം; സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ജേതാക്കള്‍

ഹൂസ്റ്റണ്‍ : ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ (ICECH) സംഘടിപ്പിച്ച 2026-ലെ ബൈബിള്‍ ക്വിസ് മത്സരം ജൂലൈ 12-ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ദേവാലയത്തില്‍ നടന്നു. ഹൂസ്റ്റണിലെ വിവിധ അംഗസഭകളില്‍ നിന്നുള്ള 14 ടീമുകള്‍ പങ്കെടുത്ത മത്സരം ആവേശകരമായ മത്സരവേദിയായി മാറി.

വിജയികള്‍

ഒന്നാം സ്ഥാനം: സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹൂസ്റ്റണ്‍
രണ്ടാം സ്ഥാനം: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹൂസ്റ്റണ്‍
മൂന്നാം സ്ഥാനം: സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ചര്‍ച്ച്, ഹൂസ്റ്റണ്‍

മത്സരങ്ങള്‍ക്കു മുമ്പ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ദേവാലയ വികാരി റവ. ഫാ. രാജേഷ് കെ. ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.

ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക് ബി. പ്രകാശ് അധ്യക്ഷ പ്രസംഗം നടത്തി. യുവജനങ്ങളിലും കുടുംബങ്ങളിലുമായി ദൈവവചന പഠനത്തിന്റെ പ്രാധാന്യം അച്ചന്‍ പ്രത്യേകം എടുത്തു പറഞ്ഞു.

സെക്രട്ടറി ഷാജന്‍ ജോര്‍ജ് സ്വാഗതം ആശംസിക്കുകയും മത്സരനിയമങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

മത്സരം മൂന്ന് റൗണ്ടുകളിലായാണ് നടന്നത്. ഒന്നാം റൗണ്ടില്‍ ഹോശേയാ പുസ്തകം (അധ്യായങ്ങള്‍ 1-14), രണ്ടാം റൗണ്ടില്‍ വെളിപ്പാട് പുസ്തകം (അധ്യായങ്ങള്‍ 1-15), മൂന്നാം റൗണ്ടില്‍ മുഴുവന്‍ ബൈബിളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി.

റവ. ദീബു എബി ജോണ്‍ (സെന്റ് തോമസ് CSI ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ വികാരി), റവ. ജോണ്‍ വില്‍സണ്‍ (ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക അസിസ്റ്റന്റ് വികാരി) എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി നേതൃത്വം നല്‍കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന ഫലകങ്ങള്‍ സമ്മാനിച്ചു.

സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത് വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മില്‍റ്റ മാത്യു നന്ദി രേഖപ്പെടുത്തി.

റവ. ഫാ. ജെക്കു സക്കറിയ, റവ. ഫാ. മാത്യു ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പി.ആര്‍.ഒ തോമസ് മാത്യു (ജീമോന്‍), ജിനോ ജേക്കബ്, നൈനാന്‍ വീട്ടിനാല്‍, ഷീജ വര്‍ഗീസ്, ഫാന്‍സിമോള്‍ പള്ളത്തുമഠം, ജോണ്‍സണ്‍ വര്‍ഗീസ്, ഡോ. അന്ന കെ. ഫിലിപ്പ്, ബിനു സഖറിയാ , എബി മാത്യു, ഷിജി ബെന്നി, ബാബു കലീന, മാത്യൂസ് ചാണ്ടപ്പിള്ള, ഷോബിന്‍ മാത്യു, ഷിജു മാത്യു തുടങ്ങിയവര്‍ വോളന്റീയര്‍മാരായി നേതൃത്വം നല്‍കി. ശബ്ദ-ദൃശ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ നിതിന്‍ നൈനാന്‍ നല്‍കിയ സേവനത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.

  • Report ജീമോന്‍ റാന്നി (പിആര്‍ഓ)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...