അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍: റൂമുകള്‍ വേണ്ടാത്തവര്‍ ഡെയ്‌ലി-വീക്ക് എന്‍ഡ് പാസുകള്‍ വേഗത്തില്‍ ഉറപ്പാക്കുക

ഹൂസ്റ്റണ്‍: ഫോമായുടെ 9-ാം നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് താമസിക്കാനുള്ള റൂമുകള്‍ എല്ലാം സോള്‍ഡ് ഔട്ടായെങ്കിലും കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്നും അതിനായി തയ്യാറാക്കിയിട്ടുള്ള ഡെയ്‌ലി-വീക്ക് എന്‍ഡ് പാസുകള്‍ ഏവരും വേഗത്തില്‍ എടുക്കണമെന്നും പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും പുറത്തു നിന്നുമൊക്കെ എത്തുന്നവര്‍ക്കായാണ് കണ്‍വന്‍ഷന്‍ സെന്ററിന് ഇരു വശവുമുള്ള ഹോട്ടലുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ ആതിഥേയ സംസ്ഥാനമായ ടെക്‌സസിലെ വിവിധയിടങ്ങളില്‍ നിന്നും പ്രത്യേകിച്ച് ഹൂസ്റ്റണ് പുറമെ അടുത്തുള്ള സിറ്റികളില്‍ നിന്നും ഡ്രൈവ് ചെയ്‌തോ ഫ്‌ളൈ ചെയ്‌തോ വരുന്ന, റൂമുകള്‍ ആവശ്യമില്ലാത്തവര്‍ക്കായാണ് ഈ പാസുകള്‍ ഉപയോഗിക്കാം.

പാസെടുക്കുന്നവര്‍ക്ക് കണ്‍വന്‍ഷനിലെ എല്ലാ പരിപാടികളിലും പങ്കെടുക്കാമെന്ന് മാത്രമല്ല ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, കോഫി സ്‌നാക്‌സ്, ഡിന്നര്‍ തുടങ്ങിയവയെല്ലാം ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഒരുമാസത്തിലേറെയായി ഫോമാ നാഷണല്‍ കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി അഹോരാത്രം പ്രയത്‌നിക്കുന്ന ജിജു കുളങ്ങരയും ഷാജി എഡ്വേഡും അറിയിച്ചു. പാസ് ഓപ്ഷനുകള്‍ ഇപ്രകാരമാണ്: തേസ്‌ഡേ പാസ് (ഒരാള്‍ക്ക്) 100 ഡോളര്‍, ഫ്രൈഡേ പാസ് (ഒരാള്‍ക്ക്) 100 ഡോളര്‍, സാറ്റര്‍ഡേ പാസ് (ഒരാള്‍ക്ക്) 150 ഡോളര്‍, സാറ്റര്‍ഡേ വീക്ക് എന്‍ഡ് ഫുള്‍ കണ്‍വന്‍ഷന്‍ പാസ് (ഒരാള്‍ക്ക് 3 ദിവസം) 300 ഡോളര്‍, വി.ഐ.പി വീക്ക് എന്‍ഡ് പ്രീമിയം കണ്‍വന്‍ഷന്‍ പാസ് (ഒരാള്‍ക്ക് 3 ദിവസം) 500 ഡോളര്‍. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും പാസുകള്‍ വിതരണം ചെയ്യുന്നത്.

ഈ പാസുകള്‍ ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളില്‍ നിന്നോ അതാത് ആര്‍.വി.പിയില്‍ നിന്നോ വാങ്ങാവുന്നതാണ്. പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ് ഇനിയുള്ളതെന്നും അതിനാല്‍ ആവശ്യമുള്ളവര്‍ എത്രയു പെട്ടെന്ന് പാസലുകള്‍ എടുത്ത് കണ്‍വന്‍ഷന്‍ മുഴുവനായിത്തന്നെ എന്‍ജോയ് ചെയ്യണമെന്ന് നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേല്‍,  ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

വരുന്ന 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് എതിര്‍വശത്തുള്ള ആഡംബര ഹോട്ടല്‍ സമുച്ചയമായ ‘വിന്‍ധം ഹൂസ്റ്റണി’ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. കണ്‍വന്‍ഷനായി ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഹോബി എയര്‍പോര്‍ട്ടിലും എത്തുന്നവരെ പിക്ക് അപ്പ് ചെയ്യാനും കണ്‍വന്‍ഷന്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാനും ഫോമായുടെ പ്രത്യേക ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഉണ്ടായിരിക്കും. 

FOMAA Day Pass Payment Information:

Zelle: 713-291-9721

When making your payment, please include:

* The name of the person(s) purchasing the day pass(es)
* The day pass category
* The number of day passes being purchased

Once your payment has been sent, please forward a screenshot of the Zelle confirmation.
Your day pass(es) will be prepared and placed in an envelope for pickup at the Day Pass Desk on Thursday  July 30th.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...