അമേരിക്കൻ വാർത്ത

വെസ്റ്റ് ഹാർട്ട്ഫോർഡിൽ ആദ്യ കുർബാന സ്വീകരണം; മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികൻ

കണക്ടിക്കട്: വെസ്റ്റ് ഹാർട്ട് ഫോർഡിലെ സീറോ മലബാർ ഇടവകയുടെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ ആദ്യ വിശുദ്ധ കുർബാന സ്വീകരണം  ഭക്തിനിർഭരമായി .

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് എന്നിവർ മുഖ്യകാർമ്മികരായി.  പ്രശസ്ത വചനപ്രഘോഷകൻ ഫാ. ജോസഫ് പുത്തൻപുരക്കൽ, ഇടവക വികാരി ഫാ. ജോസഫ് പുള്ളിക്കാട്ടിൽ, ഫാ. ഫ്രാൻസിസ് എലുവാതിങ്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പണത്തിനും ആദ്യ കുർബാന സ്വീകരണ ശുശ്രൂഷകൾക്കും നേതൃത്വം നൽകി.

ആൽവിൻ ബിനോയ്, ഡോണ മരിയ ഡിഫിൻ, സാറാ മേരി മാത്യു, എമല്യൻ എലിസബത്ത് ബോബിൻ എന്നീ  കുട്ടികളാണ്     പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച് വിശ്വാസജീവിതത്തിലെ സുപ്രധാന  നാഴികക്കല്ല് പിന്നിട്ടത്

ആദ്യമായി ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച കുട്ടികളെയും അവരുടെ മാതാപിതാക്കളെയും മാർ. റാഫേൽ തട്ടിൽ  പ്രത്യേകം അഭിനന്ദിച്ചു. ദൈവവിശ്വാസത്തിലും ക്രൈസ്തവ മൂല്യങ്ങളിലും ഉറച്ചുനിന്ന്, സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുന്നവരായി വളരാൻ അദ്ദേഹം  കുട്ടികലെ ഉപദേശിച്ചു .

  • Report പി പി ചെറിയാൻ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...