അമേരിക്കൻ വാർത്ത

കോപ്പൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പത്തുദിന തിരുനാളിന് 17 ന് കൊടിയേറും

കോപ്പൽ (ഡാളസ്): കോപ്പൽ സെന്റ് അൽഫോൻസാ സിറോ മലബാർ കാത്തലിക് ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ജൂലൈ 27 വരെ പത്തു ദിവസങ്ങളിലായി ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് തിരുനാൾ ആഘോഷിക്കുന്നത്.

ഷിക്കാഗോ രൂപതാ ദിനമായി ആചരിക്കുന്ന ഇന്ന് വൈകിട്ട് ആറിന് ദിവ്യകാരുണ്യ ആരാധനയും, തുടർന്ന് ഏഴിന് തിരുനാൾ കൊടിയേറ്റവും നടക്കും. തുടർന്ന് നടക്കുന്ന തിരുകർമ്മങ്ങളിൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും.

തിരുനാൾ ദിവസങ്ങളിൽ അൽഫോൻസാമ്മയുടെ നൊവേന, വിശുദ്ധ കുർബാന, ആരാധന എന്നിവയ്ക്ക് പുറമേ ദാസൻ/ദാസി സമർപ്പണത്തിനുള്ള അവസരവും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ ദിനമായ ജൂലൈ 26 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് റവ. ഫാ. സിബി സെബാസ്റ്റ്യൻ MST-യുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ സമൂഹബലിയും, തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും (Agape) നടക്കും.

വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ടും അസി. വികാരി ഫാ. ജിമ്മി എടക്കളത്തൂരും അറിയിച്ചു.

തിരുനാൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരായ തോമസ് ആലക്കൽ (214-899-2543), അപ്പച്ചൻ ഔസേപ്പ് (972-754-6885), സിജി ജോർജ് (845-893-4465), ജയിമോൻ എം. ജോസഫ് (469-231-4140) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

  • Report മാർട്ടിൻ വിലങ്ങോലിൽ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...