അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്

ഫിലഡൽഫിയ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിൽ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സംഗീതത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ അതിഗംഭീരമായി അരങ്ങേറാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് 22-ന് ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ (Cannstatter, 9130 Academy Road, Philadelphia) നടക്കുന്ന ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും അദ്ദേഹത്തിന്റെ സംഗീതസംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതനിശയുണ്ടാകും.

മലയാളികളുടെ ഹൃദയങ്ങളിൽ എന്നും ഇടംപിടിച്ചിട്ടുള്ള അനേകം ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും മാപ്പിളപ്പാട്ടുകളും ഉൾപ്പെടെ വൈവിധ്യമാർന്ന ഗാനങ്ങളാൽ പ്രശസ്തനായ ബിജു നാരായണൻ, തന്റെ മധുരശബ്ദത്തിലൂടെ ഓണാഘോഷ വേദിയെ സംഗീതത്തിന്റെ ഉത്സവമാക്കി മാറ്റുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു. കുടുംബസമേതം എത്തുന്ന പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന ഹൃദയസ്പർശിയായ സംഗീതവിരുന്നായിരിക്കും ഈ ലൈവ് കോൺസർട്ട്.

സംഗീതപരിപാടിക്കൊപ്പം കേരളത്തിന്റെ തനത് കലാസാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന മെഗാ തിരുവാതിര, ചെണ്ടമേളം, നാടൻ കലാരൂപങ്ങൾ, കലാപരിപാടികൾ, നൃത്താവിഷ്കാരങ്ങൾ, വർണാഭമായ പൂക്കളം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും. മെഗാ തിരുവാതിരയ്ക്ക് പ്രമുഖ നൃത്തപരിശീലക ബേബി തടവനാലിന്റെ നേതൃത്വത്തിൽ പരിശീലനം പുരോഗമിക്കുകയാണ്.

ഈ വർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാഘോഷകനായി പ്രമുഖ കാൻസർ വിദഗ്ധനും ഹീമറ്റോളജിസ്റ്റുമായ ഡോ. എം. വി. പിള്ള പങ്കെടുക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത മേഖലകളിലെ പ്രമുഖരും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കുമെന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം ഭാരവാഹികൾ അറിയിച്ചു.

പെൻസിൽവാനിയ, ന്യൂജേഴ്സി, ഡെലവെയർ സംസ്ഥാനങ്ങളിലെ നിരവധി മലയാളി സംഘടനകളെ ഒരുമിപ്പിക്കുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ വാർഷിക ഓണാഘോഷം, പ്രവാസി മലയാളികൾക്ക് കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നു നൽകുന്ന ഏറ്റവും വലിയ സാംസ്കാരിക വേദികളിലൊന്നായി മാറിക്കഴിഞ്ഞു. സംഗീതം, നൃത്തം, പാരമ്പര്യം, സൗഹൃദം, കുടുംബസംഗമം എന്നിവയെല്ലാം ഒരേ വേദിയിൽ കോർത്തിണക്കുന്ന ഈ മഹോത്സവത്തിൽ ആയിരക്കണക്കിന് മലയാളികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്ന് ചെയർമാനായ ശ്രീ. ലെനോ സ്കറിയ, ജനറൽ സെക്രട്ടറി ശ്രീ. ജോബി ജോർജ്, ട്രഷറർ ശ്രീ. രാജൻ സാമുവൽ, ഓണം ചെയർമാൻ ബിനു മാത്യു, പ്രോഗ്രാം കോർഡിനേറ്റർ റോണി വർഗീസ് എന്നിവർ അഭിപ്രായപ്പെട്ടു.

ട്രൈസ്റ്റേറ്റ് കേരള ഫോറം എല്ലാ മലയാളി കുടുംബങ്ങളെയും ഈ മഹത്തായ ഓണാഘോഷത്തിലും ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതവിരുന്നിലും, ഓണ സദ്യയിലും പങ്കുചേർന്ന് ഓണത്തിന്റെ സന്തോഷവും ഐക്യവും ആഘോഷിക്കാൻ ടി കെ എഫ് ഓണാഘോഷ സംഘാടക സമിതി ഹാർദ്ദവമായി എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു.

  • Report സുമോദ് തോമസ് നെല്ലിക്കാല

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...