അമേരിക്കൻ വാർത്തആനുകാലികംകൗതുകങ്ങൾസിനിമ

55-ാം വയസ്സിൽ 76 കിലോ! ക്രിസ്റ്റഫർ നോളൻ ചിത്രമായ ‘ദി ഒഡീസി’ക്കുവേണ്ടി മാറ്റ് ഡാമന്റെ ബോഡി ട്രാൻസ്ഫർമേഷൻ

ഒരു കഥാപാത്രത്തിന് വേണ്ടി ഹോളിവുഡ് താരങ്ങൾ നടത്തുന്ന ശാരീരിക മാറ്റങ്ങൾ ആരോഗ്യം ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും പ്രചോദനമാകാറുണ്ട്. സിനിമാലോകത്തെയും ഫിറ്റ്‌നസ് പ്രേമികളെയും ഒരേപോലെ അമ്പരപ്പിക്കുകയാണ് മാറ്റ് ഡാമൻ. ക്രിസ്റ്റഫർ നോളൻ ചിത്രമായ ‘ദി ഒഡീസി’ക്കുവേണ്ടി താരം നടത്തിയ അവിശ്വസനീയമായ ബോഡി ട്രാൻസ്ഫോർമേഷനാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ന്യൂയോർക്ക് ടൈംസ് കുക്കിങ്ങിന്റെ ദ പിസ്സ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തന്റെ 55-ാം വയസ്സിലും 76 കിലോഗ്രാം (167 പൗണ്ട്) ഭാരത്തിൽതന്നെ ശരീരം കാത്തുസൂക്ഷിക്കാൻ മാറ്റ് ഡാമനെ സഹായിച്ചത് ഒരു പ്രധാന ഭക്ഷണ ശീലത്തിൽ വരുത്തിയ വിപ്ലവകരമായ മാറ്റമാണ്.

മാറ്റത്തിന് വഴിത്തിരിവായത് ഈ തീരുമാനം!

നോളൻ ഒരുക്കുന്ന ദി ഒഡീസിയിൽ ഗ്രീക്ക് പുരാണത്തിലെ നായകനായ ‘ഒഡീഷ്യസി’നെയാണ് മാറ്റ് ഡാമൻ അവതരിപ്പിക്കുന്നത്. മെലിഞ്ഞതും എന്നാൽ കരുത്തുറ്റതുമായ ശരീരപ്രകൃതി നായകന് വേണമെന്നത് സംവിധായകന്റെ നിർബന്ധമായിരുന്നു. ഈ ലക്ഷ്യത്തിലേക്ക് എത്തുവാൻ ഭക്ഷണക്രമത്തിൽ നിന്ന് ഗ്ലൂട്ടൻ പൂർണമായും ഒഴിവാക്കുകയായിരുന്നുവെന്ന് മാറ്റ് ഡാമൻ വെളിപ്പെടുത്തുന്നു.

‘എന്റെ ജീവിതശൈലി തന്നെ മാറിമറിഞ്ഞു. ഗ്ലൂട്ടൻ ഒഴിവാക്കിയത് എന്റെ ജീവിതംതന്നെ മാറ്റിമറിച്ചു’- ഡാമൻ പറയുന്നു. ഹൈസ്കൂൾ കാലഘട്ടത്തിന് ശേഷം താൻ ഇത്രയും ഭാരം കുറയ്ക്കുന്നത് ഇപ്പോഴാണെന്നും താരം കൂട്ടിച്ചേർത്തു. സഹതാരം ടോം ഹോളണ്ടും അഭിമുഖത്തിലുണ്ടായിരുന്നു. പരിപാടിക്കിടെ സ്വന്തമായി പിസ്സ തയ്യാറാക്കിയെങ്കിലും അതിലൊന്നുപോലും കഴിക്കാൻ താരം തയ്യാറായിരുന്നില്ല.

ബ്രെഡ്, പാസ്ത, ബിയർ, പിസ്സ എന്നിവയുടെയൊക്കെ കടുത്ത ആരാധകനായ തനിക്ക് ഇവയൊക്കെ ഉപേക്ഷിക്കുന്നത് ആദ്യമൊക്കെ പ്രയാസകരമായിരുന്നു എന്ന് ഡാമൻ സമ്മതിക്കുന്നു. എങ്കിലും ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തെ എത്രത്തോളം ദോഷകരമായി ബാധിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ഇപ്പോൾ അവയോടുള്ള ആസക്തി പൂർണമായും മാറിയെന്നാണ് താരം പറയുന്നത്. ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയതോടെ മുൻപത്തേക്കാൾ ഏറെ ഊർജ്ജസ്വലതയും ശാരീരിക സുഖവും അനുഭവപ്പെടുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.

കൃത്യമായ വ്യായാമമുറകൾക്കൊപ്പം ഭക്ഷണത്തിലെ ഈ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണമാണ് 55-ാം വയസ്സിലും മാറ്റ് ഡാമനെ ഗ്രീക്ക് ഹീറോയെപ്പോലെ കരുത്തനാക്കി നിർത്തിയിരിക്കുന്നത്. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...