അമേരിക്കൻ വാർത്ത

മൗണ്ട് സീനായ് ഹോസ്പിറ്റലിൽ കാർഡിയോളജി ഡയറക്ടറായി ഡോ. സമീൻ ശർമ

ന്യൂ യോർക്ക് മൗണ്ട് സീനായ് ഹോസ്പിറ്റൽ ക്ലിനിക്കൽ കാർഡിയോളജി വിഭാഗത്തിൽ ഡയറക്ടറായി ഇന്ത്യൻ അമേരിക്കൻ ഡോക്ടർ സമീൻ കെ. ശർമയെ നിയമിച്ചു. സ്ഥാപനത്തിലെ ഏറ്റവും ഉയർന്ന തസ്തികകളിൽ ഒന്നാണിത്.  

ഇന്റെർവെൻഷനൽ കാർഡിയോളജി സ്പെഷ്യലിസ്റ്റായ ശർമ മൂന്നു പതിറ്റാണ്ടിലേറെ മൗണ്ട് സിനായിൽ ഹൃദ്രോഗ ചികിത്സയ്ക്കു നേതൃത്വം നൽകി വരികയായിരുന്നു. അദ്ദേഹം ഈ രംഗത്തു ലോക പ്രസിദ്ധനാണെന്നു സ്ഥാപനം പറഞ്ഞു.

ഇന്ത്യൻ അമേരിക്കൻ സംഘടനകൾ ശർമയുടെ നിയമനത്തെ സ്വാഗതം ചെയ്തു. രാജസ്ഥാൻ അസോസിയയേഷൻ ഓഫ് നോർത്ത് അമേരിക്ക ന്യൂ യോർക്ക് (റാണാ), ജയ്‌പൂർ ഫൂട്ട് യുഎസ്എ, ബൃഹുഡ് എൻ വൈ സീനിയേഴ്‌സ് എന്നിവർ അദ്ദേഹത്തെ പ്രശംസിച്ചു.  

റാണാ പ്രസിഡന്റ് പ്രേം ഭണ്ഡാരി പറഞ്ഞു: “ഇത് രാജസ്ഥാനും ഇന്ത്യക്കും യുഎസിനും അഭിമാനമാവുന്ന നിയമനമാണ്.”

രണ്ടു പതിറ്റാണ്ടു മുൻപ് ശർമ ജയ്‌പൂരിൽ സ്ഥാപിച്ച ഇ എച് സി സി ഹോസ്പിറ്റൽ രാജസ്ഥാനിലെ ഹൃദ്രോഗികൾക്ക് അത്യാധുനിക ചികിത്സ നൽകുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...