അമേരിക്കൻ വാർത്ത

ലാങ്കസ്റ്ററിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്   തുടക്കം കുറിക്കാൻ  മണിക്കൂറുകൾ മാത്രം

ലാങ്കസ്റ്റർ/ന്യൂ യോർക്: ഇന്ന് മുതൽ ശനി വരെ (ജൂലൈ 15 മുതൽ 18} പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ സംഘടിപ്പിച്ചിരിക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്  തുടക്കം കുറിക്കാൻ  മണിക്കൂറുകൾ മാത്രം.  ‘കൃപയുടെ പാത്രങ്ങൾ’- (“Vessels of Grace”) എന്ന മുഖ്യചിന്താവിഷയവുമായി നടത്തപ്പെടുന്ന കോൺഫറൻസിനായുള്ള ഒരുക്കങ്ങൾ  പൂർത്തിയായി കഴിഞ്ഞു.

അലക്സ്‌ ജോയ് അച്ചനും  കോൺഫറൻസ് കോർ ടീം അംഗങ്ങളും ഇതിനോടകം തന്നെ വിൻഡ്ഹാം കോൺഫറൻസ് നഗരിയിൽ എത്തിച്ചേർന്ന് അവസാനവട്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. തിരുമേനിമാരും, മറ്റ് വിശിഷ്ട അതിഥികളും, കൂടാതെ കേരളത്തിൽ നിന്നും ഈ കോൺഫറൻസിൽ പങ്കെടുക്കാനായി എത്തിച്ചേർന്ന ബെന്നി കോട്ടപ്പുറവും (മലങ്കര ശബ്ദം ) ഇപ്പോൾ വിൻധമിൽ സന്നിഹിതരാണ്. വിൻഡ്മിന്റെ  പരിസരപ്രദേശങ്ങളും ഇപ്പോൾ  ഒരു മലയാളി തനിമയിലും ആത്മീയ അന്തരീക്ഷത്തിലുമാണുള്ളത് .

ഉദ്ഘാടന ഘോഷയാത്രയ്ക്ക് വേണ്ട ഡ്രെസ് കളർ കോഡുകളെ  കുറിച്ച വിവരങ്ങൾ:-

ഇന്ന്  വൈകുന്നേരം നടക്കുന്ന പ്രൌഢഗംഭീരമായ ഉദ്ഘാടന ഘോഷയാത്രയിൽ ഓരോ റീജിയണെയും പ്രതിനിധീകരിച്ച്  നിശ്ചയിച്ചിരിക്കുന്ന  നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച് പങ്കെടുക്കേണ്ടതാണ്:

ഏരിയ  1 (ക്വീൻസ് , ലോങ്ങ് ഐലൻഡ് , ബ്രുക് ലിൻ

വനിതകൾ: നീല സാരി അല്ലെങ്കിൽ ചുരിദാർ

പുരുഷന്മാർ: നീല ഷർട്ട് അല്ലെങ്കിൽ നീല ടൈ

ഏരിയ  2 (ഫിലഡൽഫിയ , ഡി സി , വിർജീനിയ)
വനിതകൾ: മഞ്ഞ സാരി അല്ലെങ്കിൽ ചുരിദാർ

പുരുഷന്മാർ: മഞ്ഞ ഷർട്ട് അല്ലെങ്കിൽ മഞ്ഞ ടൈ

ഏരിയ  3 (ബോസ്റ്റൺ ,ബ്രോങ്ക്സ് , അപ് സ്‌റ്റേറ്റ് ന്യൂ യോർക്ക് , വെസ്റ്റ് ചെസ്റ്റർ , റോക്‌ലൻഡ്
വനിതകൾ: പച്ച സാരി അല്ലെങ്കിൽ ചുരിദാർ

പുരുഷന്മാർ: പച്ച ഷർട്ട് അല്ലെങ്കിൽ പച്ച ടൈ

ഏരിയ  4 (സ്റ്റാറ്റൻ ഐലണ്ട് )

വനിതകൾ: ചുവപ്പ് സാരി അല്ലെങ്കിൽ ചുരിദാർ
പുരുഷന്മാർ: ചുവപ്പ് ഷർട്ട് അല്ലെങ്കിൽ ചുവപ്പ് ടൈ

കൂടുതൽ വിവരങ്ങൾ ഫ്ലയറിൽ ലഭ്യമാണ്. നിങ്ങളുടെ ഏരിയയെ മനോഹരമായി പ്രതിനിധീകരിക്കാൻ എല്ലാവരും വസ്ത്രങ്ങൾ നേരത്തെ തന്നെ ക്രമീകരിക്കണമെന്ന് FYC കോർ കമ്മിറ്റി അറിയിച്ചു.

കോൺഫറൻസിന്റെ ഭാഗമായി  ‘സൈറ്റ് ആൻഡ് സൗണ്ട്’ തിയേറ്ററിൽ അരങ്ങേറുന്ന ‘ജോഷ്വ’  ലൈവ് മെഗാ ഷോ കാണാനുള്ള പ്രത്യേക അവസരവും ഒരുക്കിയിട്ടുണ്ട്.

സ്ഥലം: Sight & Sound Theatre, 300 Hartman Bridge Road, Ronks, PA 17572.
ഫോൺ :(800) 377-1277

11:00 AM-ന് ആരംഭിക്കുന്ന ഷോയ്ക്കായി കൃത്യം 10:15 AM-ന് തിയേറ്ററിൽ എത്തിച്ചേരേണ്ടതാണ്. ഷോ തുടങ്ങുന്നതിന് 45 മിനിറ്റ് മുമ്പെങ്കിലും എത്തണമെന്ന് തിയേറ്റർ അധികൃതർ അറിയിച്ചിട്ടുണ്ട്. ഷോ ആരംഭിച്ചുകഴിഞ്ഞാൽ തിയേറ്റർ വാതിലുകൾ അടയ്ക്കുമെന്നതിനാൽ വൈകി എത്തുന്നവർക്ക് പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും.

ടിക്കറ്റ് വിതരണം: ഷോ നടക്കുന്ന ദിവസം  രാവിലെ തിയേറ്ററിന്റെ പ്രധാന ലോബിയിൽവെച്ച് FYC ടീം ടിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്. വിതരണം എളുപ്പമാക്കുന്നതിനായി ഇടവക ഗ്രൂപ്പുകൾ തിരിച്ച് ടിക്കറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. തീയറ്ററിൽ എത്തുമ്പോൾ മെയിൻ ലോബിയിൽ എത്തി  FYC ഗ്രൂപ്പുമായി ബന്ധപ്പെടുക.

തിയേറ്ററിൽ വെച്ച് ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനും സംശയങ്ങൾ ദൂരീകരിക്കുന്നതിനും താഴെ പറയുന്ന കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്:

മാത്യു വർഗീസ് (ബേബി): (631) 891-8184

ബിജി വർഗീസ്: (646) 431-5427

വനിതകൾക്കായുള്ള പ്രത്യേക ഓർമ്മപ്പെടുത്തൽ:

ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഔദ്യോഗിക കോൺഫറൻസ് സാരി ധരിക്കുന്ന എല്ലാ വനിതകളും, സാരിപ്പാവാടയ്ക്കു, ക്രീം അല്ലെങ്കിൽ വെള്ള നിറത്തിലുള്ള പാവാട/പെറ്റിക്കോട്ട് (Skirt/Petticoat) കരുതാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വിൻധം ലാൻകസ്റ്ററിലേക്ക് എല്ലാവരെയും  സ്വാഗതം  ചെയ്യുന്നതായി
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കോർ കമ്മിറ്റി അറിയിച്ചു.

  • Report ജോർജ് തുമ്പയിൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...