അന്താരാഷ്ട്ര വാർത്തകായികം

ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതകള്‍; ലോര്‍ഡ്‌സിലെ ആദ്യ വിമണ്‍സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് തവിട് പൊടി

ലോര്‍ഡ്‌സ് (ലണ്ടന്‍): നൂറ്റാണ്ടുകളുടെ ക്രിക്കറ്റ് ചരിത്രം പേറുന്ന ലോര്‍ഡ്‌സില്‍ ഐതിഹാസിക വിജയവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. 270 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യ ഇംഗ്ലീഷ് വനിതകളെ തറപറ്റിച്ചത്. 142 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സ് സ്‌റ്റേഡിയം ഒരു വനിതാ ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്. 1976ല്‍ ആണ് ആദ്യമായി ലോര്‍ഡിസില്‍ വനിതകള്‍ ക്രിക്കറ്റ് കളിച്ചത്. എന്നാല്‍ ഇത് ഒരു ഏകദിന മത്സരമായിരുന്നു.

ഇന്ത്യ ഉയര്‍ത്തിയ 457 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് വെറും 186 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ 285 & 341-7 (ഡിക്ലയേര്‍ഡ്) | ഇംഗ്ലണ്ട് 170 & 186.


അവസാന ഇന്നിംഗ്‌സില്‍ ഇംഗ്ലീഷ് നിരയില്‍ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ വിക്കറ്റ് കീപ്പര്‍ ആമി ജോണ്‍സ് (54), സോഫി എക്കിള്‍സ്റ്റണ്‍ (50) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ഇന്ത്യക്ക് വേണ്ടി സ്‌നേഹ് റാണ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ്മ, ക്രാന്തി ഗൗഡ്, സയാലി സത്ഗരെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യയുടെ ക്രാന്തി ഗൗഡ് ആണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്. ആദ്യ ഇന്നിംഗിസില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗിസില്‍ രണ്ട് വിക്കറ്റുമാണ് ക്രാന്തി നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് വേണ്ടി യാസ്തിക ഭാട്ടിയ സെഞ്ച്വറിയും നേടിയിരുന്നു. രണ്ട് ഇന്നിംഗ്‌സുകളിലും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ റിച്ച ഘോഷും അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങി.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...