അമേരിക്കൻ വാർത്ത

30-ാമത് നോര്‍ത്തമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ഫ്രന്‍സ് ഓസ്റ്റിനില്‍

ടെക്‌സാസ് : മുപ്പതാമത് NACOG കോണ്‍ഫ്രന്‍സ്  2027 ജൂലൈ 15 – 18 വരെ ഓസ്റ്റിന്‍ സിറ്റിക്ക് അടുത്ത്  സാന്‍ മാര്‍ക്കോസ് കോണ്‍ഫ്രന്‍സ് സെന്റര്‍ ആന്റ് എംബസി സ്യൂട്ടില്‍ വെച്ച് നടക്കും.

ഓസ്റ്റിന്‍ ഗേറ്റ് വേ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ ഏബ്രഹാം തോമസാണ് പ്രസിഡന്റ്. നാക്കോഗിന്റെ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കോണ്‍ഫ്രന്‍സുകളില്‍ വിവിധ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ NACOG ചര്‍ച്ച് ഗ്രോത്ത് ഡയറക്ടറാണ്.

വൈസ് പ്രസിഡന്റ് പാസ്റ്റര്‍ എബി തോമസ് ന്യൂയോര്‍ക്ക് വണ്‍ ചര്‍ച്ചിന്റെ മലയാളം വിഭാഗത്തിന്റെ ശുശ്രൂഷകനാണ്. 2024-25 വര്‍ഷങ്ങളില്‍ ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന്‍ പ്രസിഡന്റായിരുന്നു. സെക്രട്ടറിയായി തെരത്തെടുക്കപ്പെട്ട ഫിന്നി ഫിലിപ്പ് ഫിലദെല്‍ഫിയ ഏബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് ഗോള്‍ഡന്‍ ജൂബിലി കണ്‍വന്‍ഷന്‍ സെക്രട്ടറിയായിരുന്നു. 2023 ല്‍ ലാങ്കസ്റ്ററില്‍ നടന്ന പിസിനാക്കിന്റെ ഇംഗ്ലീഷ് വിഭാഗം നാഷണല്‍ കോ – ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു ഇപ്പോള്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് പെന്‍സില്‍വാനിയയുടെ യൂത്ത് വിംഗിന്റെ സെകട്ടറിയായി പ്രവര്‍ത്തിക്കുന്നു.

ഡോ. അജി ഇടിക്കുളയാണ് ട്രഷറാര്‍, ഹ്യൂസ്റ്റണ്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗവും ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ  ട്രഷറാറുമാണ്. ഇംഗ്ലീഷ് സര്‍വ്വീസ് കോര്‍ഡിറ്റേറായി തെരഞ്ഞെടുക്കപ്പെട്ട ജെറമി മാത്യു ഡാളസ് ഫെയ്ത്ത് റ്റാബര്‍ നാക്കിള്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ യൂത്ത് പാസ്റ്ററാണ്.

നാഷണല്‍ മീഡിയ കണ്‍വീനറായി ഫിലദെല്‍ഫിയ ഏബനേസര്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമായ ബാബുക്കുട്ടി ജോര്‍ജിനെ തെരത്തെടുത്തു. പിസിനാക്, നാക്കോഗ്, എജിഫ്ന്‍എ എന്നീ കോണ്‍ഫ്രന്‍സുകളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രെയര്‍ കോ-ഓര്‍ഡിനേറ്ററായി പാസ്റ്റര്‍ ബാബു മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ചിക്കാഗോ റിവൈവല്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ സീനിയര്‍ പാസ്റ്ററാണ്.

2027 കോണ്‍ഫറന്‍സിന്റെ വിജയത്തിനായി സംഘാടകര്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കര്‍മ്മനിരതരായിക്കഴിഞ്ഞു.

Report: പ്രസാദ് തീയാടിക്കല്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...