അമേരിക്കൻ വാർത്ത

സുജാ തോമസിന് നഴ്സിംഗ് പ്രൊഫെഷനിലെ ഏറ്റവും ഉന്നത പദവിയായ എഫ് എ എ എൻ

ആരോഗ്യ രംഗത്ത്, നഴ്സിംഗ് വഴി ഏറ്റവും അധികം സംഭാവന ചെയ്ത നേതാക്കളുടെ സ്ഥാപനമായ അമേരിക്കൻ അക്കാദമി ഓഫ് നഴ്സിങ്ങിൽ മലയാളി അമേരിക്കൻ നഴ്സ് സുജ തോമസിനെ ഫെല്ലോ ആയി തെരഞ്ഞെടുത്തു. ആരോഗ്യ നയം മുന്നോട്ട് കൊണ്ടുപോകുന്നതിനും ആരോഗ്യ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനും നൂതനാശയങ്ങളിലൂടെയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നേതൃത്വത്തിലൂടെയും നഴ്സിംഗ് ശാസ്ത്രത്തെ ശക്തിപ്പെടുത്തുന്നതിനുമായി നഴ്സിംഗ് പ്രൊഫെഷനിലെ ഏറ്റവും പ്രഗത്ഭരായവരെ ഒരുമിച്ചു കൊണ്ടുവരുന്ന അക്കാദമി അംഗത്വം നഴ്സിങ്ങിൽ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമായാണ് കണക്കാക്കപ്പെടുന്നത്.  ആൾബനിയിലെ സാമുവേൽ സ്ട്രാട്ടൻ വി എ മെഡിക്കൽ സെന്ററിലെ ക്ലിനിക്കൽ ലീഡും നഴ്സിംഗ് അഡ്മിനിസ്ട്രേറ്ററുമായ സുജ തോമസിന്റെ നേതൃത്വം ജോലിസ്ഥലത്തു മാത്രം ഒതുങ്ങിനിൽക്കുകയായിരുന്നില്ല. അമേരിക്കയ്ക്കു പുറത്തു പഠിച്ച നഴ്സുമാരുടെ യോഗ്യത പരിശോധിച്ച്, സാധൂകരിച്ചു സാക്ഷ്യപ്പെടുത്തുന്ന സിജിഎഫ്എൻഎസ് ഇന്റർനാഷണൽ എന്ന പേരിൽ ലോകം മുഴുവനും അറിയപ്പെട്ടിരുന്ന, ഇപ്പോൾ  ട്രുമെരിറ്റ് എന്ന സംഘടനയുടെ ട്രസ്റ്റി, സി ജി എഫ് എൻ എസ് അലയൻസ് അഡ്വൈസറി ബോർഡ് ചെയർ എന്നീ ഉയർന്ന നേതൃ പദവികളിൽ ആഗോള നഴ്സിംഗ് ജീവനക്കാരുടെ വികാസത്തിനും നഴ്സുമാരുടെ നൈതികമായ നിയമന പ്രക്രിയയ്ക്കും നിയമന നിലവാരത്തിനുമുള്ള തീരുമാനങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു പരിണാമ നേതാവാണ് സുജ. 

നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ആയി അമേരിക്കയിലുടനീളമുള്ള ഇന്ത്യൻ വംശക്കാരായ  നഴ്സുമാരെ  ഒരു ദേശീയ സംഘടനയുടെ കുടക്കീഴിൽ കൊണ്ടുവന്ന് നഴ്സിംഗ് ജോലിയുടെ ഗുണനിലവാരം വർദ്ധിപ്പിച്ച് ആ പ്രൊഫെഷനെ കൂടുതൽ വിശിഷ്ടമാക്കുന്നതിനു കാരണഭൂതയായിട്ടുണ്ട് അവർ.  ഒരു നഴ്സ് ലീഡറിന്റെ ഉത്തരവാദിത്വം തന്റെ  പ്രവൃത്തി മണ്ഡലത്തിൽ ഒതുങ്ങി നിൽക്കുന്നതാകരുത്.   ഈ ആശയത്തിന്റെ സാക്ഷാൽക്കാരമാണ് ദേശീയമായും അന്തര്ദേശീയമായും നഴ്സിങ്ങിന്റെ ഉന്നത സ്രേണിയിലെ സുജയുടെ ഭാഗഭാഗിത്വം. 

അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന യോഗ്യതയുള്ള നഴ്സുമാർക്കുള്ള സഹായത്തിലും നഴ്സുമാർക്ക് നേതൃ സ്ഥാനങ്ങളിലേക്ക് ഉയരുന്നതിന് മാർഗ്ഗങ്ങ്ൾ തുറക്കുന്നത്തിലും പ്രൊഫെഷന്റെ അഭിവൃദ്ധിയിലും ഊന്നിക്കൊണ്ടുള്ള തന്റെ ശ്രമങ്ങളുടെ ഫലമാണ് അമേരിക്കൻ അക്കാദമിയുടെ ഈ അംഗീകാരമെന്ന് സുജ ചാരിതാർഥ്യം പ്രകടിപ്പിച്ചു. 

അമേരിക്കയിലെ ഇന്ത്യൻ വംശജരായ നഴ്സുമാരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അവരെ പ്രതിനിധീകരിക്കുന്ന സ്വരമായി അമേരിക്കയിലെ ഏറ്റവും വലിയ അമേരിക്കൻ നഴ്സസ് അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സംഘടനയാണ് ‘നൈന’ എന്ന പേരിലറിയപ്പെടുന്ന നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക. ആ സംഘടനയുടെ പ്രെസിഡന്റായി പ്രവർത്തിക്കുക വഴി ഇന്ത്യൻ നഴ്സുമാരുടെ സ്വാധീനം അഭിമാനപുരസ്സരം ദേശീയ നയനിർമ്മാണങ്ങളിൽ പങ്കുവയ്ക്കുന്നതിന് സുജയ്ക്ക് കഴിഞ്ഞിട്ടുണ്ട്.  അമേരിക്കയിലെ നഴ്സുമാരുടെ ഏറ്റവും ശക്തമായ അമേരിക്കൻ നഴ്സസ് അസോസിയേഷനും (ANA) സെന്റർ ഫോർ ഡിസീസ് കണ്ട്രോളും (CDC) ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് അടിസ്ഥാനപരമായ ഇൻഫെക്ഷൻ കൺട്രോൾ പരിജ്ഞാനം ദേശവ്യാപകമായി നൽകുന്നതിന് സുജയുടെ നേതൃത്വത്തിലൂടെ കഴിഞ്ഞത് ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയെ ഉന്നത തലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായിരുന്നു.

നഴ്സിംഗ് പ്രാക്ടിസിന്റെ മാനദണ്ഡം വർധിപ്പിച്ച്, ഉന്നത നിലവാരത്തെക്കുറിച്ചുള്ള നഴ്സുമാരുടെ അവബോധത്തിൽ ആവേശം പകർന്ന് ആരോഗ്യ പുരോഗമനത്തിന് അനുസൃതമായ ചികില്സാകഴിവുകളെ മെച്ചപ്പെടുത്താനും സുരക്ഷിതമായ പ്രവൃത്തി പരിസരം ഉറപ്പുവരുത്തുന്നതിനും നഴ്സസ് അസോസിയേഷനുകൾ ചെയ്യുന്ന ശ്രമങ്ങളെ കുറിച്ച് അമേരിക്കയിലുടനീളമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ നഴ്‌സുമാർക്ക് ശാക്തീകരണം നൽകാൻ നൈനയുടെ നേതൃത്വത്തിലൂടെ സുജ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. 
മംഗലാപുരം ഫാ. മുള്ളേഴ്‌സ് കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്ന് ബാച്ചലേഴ്‌സ് ഡിഗ്രിയുമായി അമേരിക്കയിൽ വന്ന സുജ, അമേരിക്ക തുറന്നു നൽകിയ അവസരങ്ങളെ ആവേശത്തോടെ ആശ്ലേഷിച്ചു, ജോലിക്കും കുടുംബിനി ധർമ്മത്തിനും ഒട്ടും വിട്ടുവീഴ്ചയില്ലാതെ മുന്നേറുകയായിരുന്നു. ന്യൂ യോർക്ക് ട്രോയിലെ റസ്സൽ സേജ് കോളേജിൽ നിന്ന് നഴ്സിങ്ങിൽ മാസ്റ്റേഴ്സും അഡൾട് ജെറോന്റോളോജിയിൽ പോസ്റ്റ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റും കരസ്ഥമാക്കി. തുടർന്ന് മിന്നെസോട്ട മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി വഴി വൂണ്ട്, ഓസ്റ്റമി, കോണ്ടിനെൻസ് നഴ്സ് ആയി. പിന്നീട് അമേരിക്കൻ നാഷണൽ ക്രെഡന്ഷ്യലിംഗ് സെന്ററിന്റെ സർട്ടിഫിക്കറ്റ് പരീക്ഷയും എടുത്തു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുകേഷനിലും ആൾബനിയിലെ മാറിയ കോളേജിലും ആഡ്ജങ്ക്റ്റ് ഫാക്കൽറ്റിയായി ഇപ്പോഴും സുജ നഴ്സിങ്ങിലേക്ക് യുവജനങ്ങളെ വാർക്കുന്നതിൽ പങ്കു വഹിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് ബഫാലോ സ്‌കൂൾ ഓഫ് നഴ്സിങ്ങിൽ ഇപ്പോൾ പിഎച്ഡിക്ക് പുരോഗമിക്കുന്നു.

ഇൻഡോ അമേരിക്കൻ ഫെസ്റ്റ് 2025-ന്റെ അവാർഡ് ഓഫ് എക്സലന്സ് – വുമെൻ ലീഡര്ഷിപ്, കേരളം സെന്റർ അവാർഡ് ഫോർ എക്സലന്സ് ഇൻ നഴ്സിംഗ് ലീഡര്ഷിപ്, പെൻസിൽവേനിയ ഇന്ത്യൻ അമേരിക്കൻ നേഴ്സസ് ഓർഗനൈസഷണ്, സാൻ അന്റോണിയോ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ, വെർജീനിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ എന്നിവയുടെ പുരസ്കാരം, ഏഷ്യാനെറ്റ് ഹെൽത് കെയർ എക്സെല്ലെൻസ് അവാർഡ്, നൈന ലീഡര്ഷിപ് അവാർഡ്, എന്നിവ സുജ തോമസിന് ലഭിച്ച പുരസ്കാരങ്ങളിലുൾപ്പെടുന്നു. കൂടാതെ ടൌൺ ഓഫ് ഹെമ്പ്സ്റ്റഡ്, ന്യൂ യോർക്ക് സ്റ്റേറ്റ് ഭരണകൂടങ്ങളിൽ നിന്നുള്ള വിളംബരങ്ങളും സുജയ്ക്ക് ലഭിച്ചിട്ടുണ്ട്. 
ഇന്ത്യ, ഫിലിപ്പീൻസ്, നൈജീരിയ തുടങ്ങിയ madhya-വരുമാനമുള്ള രാജ്യങ്ങളിൽ നിന്നെ ഉയർന്ന വരുമാനം ലഭിക്കുന്ന രാജ്യങ്ങളിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്‌സുമാരെ അവരുടെ വിജയത്തിനാവശ്യമായ അറിവും കഴിവും വർധിപ്പിക്കുന്നതിന് കൂടുതൽ സംഭാവനകൾ ഇനിയും ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷ സൂക്ഷിക്കുന്ന സുജ ഭർത്താവ് പീറ്റർ തോമസ്, മക്കൾ അമൽ, ആൻഡ്രിയ എന്നിവരോടൊപ്പം ന്യൂ യോർക്ക് തലസ്ഥാന നഗരിയായ ആൾബനിയിൽ താമസിക്കുന്നു. 

  • Report പോൾ ഡി പനക്കൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...