കേരള വാർത്തപ്രധാന വാർത്ത

അനധികൃത നഴ്‌സിംഗ് കോഴ്‌സുകൾക്കെതിരെ നടപടി വേണം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ സർവകലാശാലയുടെയും അനുമതിയില്ലാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നഴ്‌സിംഗ് , പാരാമെഡിക്കൽ കോഴ്‌സുകൾ നടത്തുന്നതായി പരാതി.കൃത്യമായ ക്ലിനിക്കൽ പ്രാക്ടീസില്ലാതെ സർട്ടിഫിക്കറ്റു നൽകുന്നത് ആരോഗ്യമേഖലയ്‌ക്ക് ദോഷം ചെയ്യുമെന്ന് കാട്ടി കൺസോർഷ്യം ഒഫ് ഹയർ എഡ്യുക്കേഷൻ കൺസൾട്ടൻസ് കേരള ഭാരവാഹികൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകി.

കർണാടക രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ വിവിധ പാരാമെഡിക്കൽ കോഴ്‌സുകൾ ഇവിടെ നടത്തുകയും പരീക്ഷാ സമയമാകുമ്പോൾ വിദ്യാർത്ഥികളെ കൊണ്ടു പോയി പരീക്ഷ എഴുതിക്കുകയുമാണ് . ആരോഗ്യ സർവകലാശാലയുടെ കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളിൽ സമാന്തരമായി നിയമ വിരുദ്ധ അന്യസംസ്ഥാന കോഴ്‌സുകളും നടത്തുന്നു. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളെ ക്ലിനിക്കൽ പ്രാക്ടീസെന്നപേരിൽ ആശുപത്രികളിലും ലാബുകളിലും ജോലി ചെയ്യിക്കുന്നുവെന്നും ചെക്ക് എന്ന സംഘടനയുടെ പ്രസിഡന്റ് സുമോജ് മാത്യു, സെക്രട്ടറി അനൂപ് ശ്രീരാജ്,ട്രഷറർ പി.ബി.സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...