കേരള വാർത്തസിനിമ

സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ലർക്ക്’

സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. എ. നിഷാദ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളും കരസ്ഥമാക്കുകയും ചെയ്ത ചിത്രം ജൂലായ് 24ന് റിലീസ് ചെയ്യും.

ആർ ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടി. ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം. എ. നിഷാദ്,ജാഫർ ഇടുക്കി,സുധീർ കരമന,പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം,സോഹൻ സീനുലാൽ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം,ഫിറോസ് അബ്ദുളള,അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്, റഹിം മാർബൺ, അനുമോൾ,മഞ്ജു പിളള, മുത്തുമണി, സരിത കുക്കു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കേരള ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജുബിൻ ജേക്കബ് നിർവഹിക്കുന്നു. ഛായാഗ്രഹണം – രജീഷ് രാമൻ, എഡിറ്റിംഗ്-വിപിൻ മണ്ണൂർ, ഗാനരചന-മനു മഞ്ജിത്ത്പശ്ചാത്തല സംഗീതം – പ്രകാശ് അലക്സ്, എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ്‌ രത്‌നാകരൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. പി.ആർ. ഒ എ. എസ്. ദിനേശ്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...