കേരള വാർത്തപ്രധാന വാർത്ത

വയനാട് മണ്ണിടിച്ചിൽ: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു, മരണം ഏഴായി

മേപ്പാടി: വയനാട് കള്ളാടി തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷിപ്പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. കാലാവസ്ഥ അനുകൂലമായതും പുഴയിലെ വെള്ളം തെളിഞ്ഞതും തിരച്ചിൽ ദൗത്യത്തിന് വലിയ സഹായമായിട്ടുണ്ട്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിൽനിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്‌നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ (24)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. തുരങ്കപാത നിർമാണ കമ്പനിയുടെ സർവെയറായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

കൺസ്ട്രക്‌ഷൻ മാനേജർ വിക്രം റാണയെയാണ് ഇനി കണ്ടെത്താനുള്ളത്. മൂന്നുപേരുടെ മൃതദേഹമാണ് വ്യാഴാഴ്ച കണ്ടെത്താനായത്. സർവേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, എൻജിനിയറായ ഹിമാചൽ സ്വദേശി രാഹുൽ ശർമ, എസ്‌കവേറ്റർ ഓപ്പറേറ്റർ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ എന്നിവരുടെ മൃതദേഹം വിവിധഭാഗങ്ങളിൽനിന്നായി കണ്ടെത്തി.

ഇന്നലെ രാവിലെ ഒൻപതുമണിയോടെ മീനാക്ഷിപാലത്തിന്റെ ഇടതുവശത്തുനിന്നാണ് ഇമ്രാന്റെ മൃതദേഹം ലഭിച്ചത്. മീനാക്ഷിപ്പുഴയിൽ ബസ് വീണതിന് സമീപത്തുനിന്ന് പത്തുമണിയോടെ എൻജിനിയർ രാഹുൽ ശർമയുടെ മൃതദേഹവും പന്ത്രണ്ടുമണിയോടെ പുഴയുടെ വലതുഭാഗത്തുനിന്ന് ഉത്തർപ്രദേശ് വാരാണസി സ്വദേശി അസ്ഹറുദ്ദീൻ അൻസാരിയുടെ മൃതദേഹവും ലഭിച്ചു.

ഒരാളെക്കൂടി കണ്ടെത്താനുള്ള സാഹചര്യത്തിൽ തുരങ്കപാതയിൽ മണ്ണിടിഞ്ഞ പ്രദേശത്ത് തിരച്ചിൽ തുടരും. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പോലീസ്, സന്നദ്ധസേനകൾ എന്നിവരുടെ നേതൃത്വത്തിലായിരിക്കും തിരച്ചിൽ തുടരുക.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....