അമേരിക്കൻ വാർത്ത

കര്‍ദ്ദിനാള്‍ കൂവക്കാടിന് ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ പള്ളിയിൽ ഉജ്ജ്വല സ്വീകരണം

ഹൂസ്റ്റൺ: ചങ്ങനാശ്ശേരി അതിരൂപതാംഗവും വത്തിക്കാന്റെ അന്തർദ്ദേശീയ മതസൗഹാർദ്ദ കാര്യാലയത്തിന്റെ (Dicastery for Interreligious Dialogue) പ്രിഫെക്ടുമായ കാർഡിനാൾ മാർ ജോർജ്ജ് കൂവക്കാടിന് ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ജൂലൈ 5 ഞായറാഴ്ച രാവിലെ 11:15ന് ദൈവാലയാങ്കണത്തിൽ എത്തിയ കാർഡിനാളിനെ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ , കൈക്കാരന്മാർ, സിസ്റ്റേഴ്സ്, ഇടവകജനം എന്നിവർ ചേർന്ന് സ്നേഹത്തോടെ സ്വീകരിച്ച് ആനയിച്ചു.

തുടർന്ന്, കാർഡിനാൾ മാർ ജോർജ്ജ് കൂവക്കാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് വിശുദ്ധ മാർ തോമാ ശ്ലീഹായുടെ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ, അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളും അദ്ദേഹത്തിന്റെ നന്മകളും കാർഡിനാൾ പങ്കുവെച്ചു. ഒപ്പം, കത്തോലിക്കാ വിശ്വാസവും ക്നാനായ പാരമ്പര്യങ്ങളും തനിമ ചോരാതെ കാത്തുസൂക്ഷിക്കുന്ന ക്നാനായ സമൂഹത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

സഭയിലെ ഉന്നത പദവികളിലേക്ക് ഉയർത്തപ്പെട്ട കാർഡിനാൾ മാർ ജോർജ്ജ് കൂവക്കാടിന്, ഇടവക ട്രസ്റ്റി കോർഡിനേറ്റർ സജി മാരങ്ങാട്ടിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ പൂച്ചെണ്ടു നൽകി ആദരവും അഭിനന്ദനങ്ങളും അറിയിച്ചു. ചടങ്ങിൽ വെച്ച് ഇടവകയിലെ സീനിയർ സിറ്റിസൺസ് മിനിസ്ട്രി അംഗങ്ങളെയും അൾത്താര ശുശ്രൂഷകരെയും അദ്ദേഹം പ്രത്യേകം ആശീർവദിച്ചു. വികാരി ഫാ. മുത്തോലത്ത് കർദ്ദിനാളിനെ അനുമോദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.

ചെത്തിപ്പുഴ സ്വദേശിയായ മാർ ജോർജ്ജ് കൂവക്കാട് 2004-ലാണ് പൗരോഹിത്യം സ്വീകരിച്ചത്. ഉപരിപഠനശേഷം വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിൽ (Diplomatic Service) സേവനമനുഷ്ഠിച്ച അദ്ദേഹം അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക, വെനിസ്വേല എന്നീ രാജ്യങ്ങളിൽ വത്തിക്കാൻ പ്രതിനിധിയായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി.

ഫ്രാൻസിസ് മാർപാപ്പയുടെ ഇറ്റലിക്ക് പുറത്തേക്കുള്ള അപ്പോസ്തോലിക് യാത്രകളുടെ പ്രധാന സംഘാടകനായിരുന്നു അദ്ദേഹം. 2024-ൽ ആർച്ചുബിഷപ്പായും തുടർന്ന് കാർഡിനാളായും ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ഉയർത്തി. 2025 ജനുവരിയിലാണ് അദ്ദേഹം ഡിക്കാസ്റ്ററി ഫോർ ഇന്റർറിലീജിയസ് ഡയലോഗ് പ്രിഫെക്ടായി ചുമതലയേറ്റത്.

സിസ്റ്റർ റെജി, സജി മാരങ്ങാട്ടിൽ, സാബു കറുകപ്പറമ്പിൽ, ജെയിംസ് വടക്കേക്കര, നിധിൻ വട്ടമറ്റത്തിൽ, ജോസ് പുളിക്കത്തൊട്ടിയിൽ, ബിബി തെക്കനാട്ട്, ജോസ് താന്നിച്ചുവട്ടിൽ, ജോസ് കുറുപ്പംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചത്.

  • Report ബിബി തെക്കനാട്ട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...