അമേരിക്കൻ വാർത്ത

സി. ജസ്റ്റിന മാത്യു സി.എസ്.ജെ യ്ക്ക് എന്‍ക്യാപ്പ് ലെവല്‍ 6 അംഗീകാരം

ഡാളസ്: സിസ്റ്റേഴ്സ് ഓഫ് സെന്‍്റ് ജോസഫ് ഓഫ് ഷാംബെരി സന്യാസിനി സമൂഹത്തിലെ നാഗ്പൂര്‍ പ്രോവിന്‍സിലെ അംഗമായ സി.ജസ്റ്റിന മാത്യു സി.എസ്. ജെ സേവന മികവിന്‍്റെ പരമോന്നത അംഗീകാരമായ എന്‍ക്യാപ്പ് 2026 (നഴ്സിംഗ് കരിയര്‍ അഡ്വവാന്‍സ്മെന്‍്റ് പ്രോഗ്രാം) ലെവല്‍ 6 നേടി. ടെക്സാസിലെ ഹെല്‍ത്ത് ആര്‍ലിംഗ്ടന്‍ മെമ്മോറിയില്‍ ആശുപത്രിയിലാണ് സിസ്റ്റര്‍ സേവനം ചെയ്യുന്നത്. 

ഈ ആശുപത്രയില്‍ ലെവല്‍ 6 നേടുന്ന ആദ്യ നഴ്സുകൂടിയാണ് സി. ജസ്റ്റീന. നഴ്സിംഗ് രംഗത്തെ തുടര്‍ച്ചയായ പഠനത്തിലും പ്രൊഫഷണല്‍ മികവിനും പ്രാധാന്യം നല്‍കിയ സി. ജസ്റ്റീന മാത്യു 2026 ല്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ നഴ്സിംഗ് ബിരുദവും പീഡിയാട്രീക്ക് നഴ്സ് പ്രാക്ടീഷണര്‍ യോഗ്യതയും നേടി. 

കൂടാതെ മെറ്റേര്‍ണല്‍ ന്യൂബോണ്‍ നഴ്സിംങ്ങ് സര്‍ട്ടിഫിക്കേഷനും, ലാക്ടേഷന്‍ കണ്‍സള്‍ട്ടന്‍്റ് സര്‍ട്ടിഫിക്കേഷനും കരസ്ഥമാക്കിയിട്ടുണ്ട്. കരിപ്പാടം ഇടവക കണിയാര്‍കുന്നേല്‍ മാത്യു-ഏലിയാമ്മ ദമ്പതികളുടെ മകളാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...