അമേരിക്കൻ വാർത്ത

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസ് ജൂലൈ 9 മുതൽ ഡെൻവറില്‍: ഒരുക്കങ്ങൾ പൂർത്തിയായി

ഡെൻവർ, കൊളറാഡോ: നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ)യുടെ 29-ാമത് ദേശീയ കോൺഫറൻസ് (NACOG 2026) ജൂലൈ 9 – മുതൽ 12 – വരെ കൊളറാഡോയിലെ Denver Marriott Tech Center-ൽ നടക്കും. “United by the Spirit” എന്നതാണ് ഈ വർഷത്തെ കോൺഫറൻസിന്റെ തിം. അമേരിക്കയിലുടനീളവും കാനഡയിലുമുള്ള വിശ്വാസികളും ശുശ്രൂഷകരും കുടുംബങ്ങളും യുവജനങ്ങളും പങ്കെടുക്കുന്ന ആത്മീയ സമ്മേളനമായി കോൺഫറൻസ് ഒരുങ്ങുകയാണ്.

കോൺഫറൻസിലെ ജനറൽ സെഷനുകളിൽ വിവിധ രാജ്യങ്ങളിലെയും അമേരിക്കയിലെയും പ്രമുഖ ദൈവദാസന്മാർ സന്ദേശം നൽകും. മുഖ്യ പൊതുസമ്മേളന പ്രസംഗകർ

പാസ്‌റ്റർ റെജി മാത്യൂ , പാസ്‌റ്റർ  ഷിബു തോമസ് , പാസ്‌റ്റർ ടോണി സ്‌റ്റേവർട്ട്, പാസ്‌റ്റർ അനീഷ് തോമസ്, പാസ്‌റ്റർ  ബോണി ആൻഡ്രൂസ്, പാസ്‌റ്റർ ഗ്ലാഡ്‌സൺ വർഗ്ഗീസ് എന്നിവരാണ് .
ഇംഗ്ലീഷ് ട്രാക്ക് – ‘A Generation Set Apart’ : യുവതലമുറയ്ക്കും ഇംഗ്ലീഷ് സംസാരിക്കുന്ന വിശ്വാസികൾക്കുമായി “A Generation Set Apart” എന്ന പ്രത്യേക ഇംഗ്ലീഷ് ട്രാക്കും സംഘടിപ്പിച്ചിട്ടുണ്ട്. 1 പത്രോസ് 2:9 ആസ്പദമാക്കിയുള്ള ഈ സെഷനുകൾക്ക് നേതൃത്വം നൽകുന്നത്:
പാസ്‌റ്റർ  ബോണി ആൻഡ്രൂസ് , പാസ്‌റ്റർ   ജസ്റ്റിൻ സാമുവേൽ , പാസ്‌റ്റർ ദിലീപ് കുര്യൻ, ബ്രൊ. ഗോഡ്‌വിൻ ജോർജ്‌, പാസ്‌റ്റർ അലെൻ ജോർജ്‌, പാസ്‌റ്റർ ലിൻസൺ ദാനിയേൽ, ബ്രൊ. ഡെൻസിൽ വിൽ‌സൺ എന്നിവരാണ്.

കുടുംബ സെമിനാർ : കുടുംബബന്ധങ്ങളും മാതാപിതാക്കളുടെ ഉത്തരവാദിത്തവും മാനസികാരോഗ്യവും കേന്ദ്രീകരിച്ചുള്ള Family Seminar കോൺഫറൻസിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

സെമിനാറിൽ സംസാരിക്കുന്നവർ:

ഡോ.തോമസ് ഇടികുള – ഫ്‌ലോറിഷിങ് ഫാമിലിസ് ഇൻ ക്രൈസ്റ്റ്.
പാസ്‌റ്റർ പ്രിൻസ് തോമസ് – കവനെന്റ് മാര്യേജ് ദാറ്റ് ഗോ സ്‌ട്രോങ്‌ർ ഇൻ ക്രൈസ്റ്റ്.
സിസ്‌റ്റർ അനിത സതീശ് – റൈസിംഗ് ചിൽഡ്രൺ വിത്ത് ഗ്രേസ് ആൻഡ് വിസ്‌ ടം, ഡോ . റഹിമ ജേക്കബ് – ഫൈൻഡിങ്  ഹോപ്പ് ഇൻ ആൻക്സിറ്റി ആൻഡ് ഡിപ്പറേഷൻ.സെമിനാറിന് പാസ്‌റ്റർ ജോസ് എണ്ണിക്കാട്ട് അധ്യക്ഷനായി പ്രവർത്തിക്കും.

ലേഡീസ് പാനൽ: സ്ത്രീകളുടെ ആത്മീയ വളർച്ച, കുടുംബജീവിതം, മാനസികാരോഗ്യം എന്നിവ ചർച്ച ചെയ്യുന്ന Ladies Panel കോൺഫറൻസിന്റെ മറ്റൊരു പ്രധാന പ്രോഗ്രാമാണ്.

മോഡറേറ്റർ:   സിസ്‌റ്റർ നാൻസി ജോസഫ്  ആയിരിക്കും. പാനലിസ്റ്:

ഡോ . റഹിമ ജേക്കബ് , സിസ്‌റ്റർ സാറാ കോവൂർ ജോർജ്‌.

പാസ്റ്റേഴ്സ് ഫാമിലി സമ്മിറ്റ് : കോൺഫറൻസിന് മുന്നോടിയായി July 8 – 9 തീയതികളിൽ Pastor’s Family Summit സംഘടിപ്പിക്കുന്നു. “Together For The Kingdom: Our Divine Calling” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഈ സമ്മേളനത്തിൽ:

ഡോ.തോമസ് ഇടികുള , പാസ്‌റ്റർ പ്രിൻസ് തോമസ്, ബിഷപ്പ് ആൻഡ്രൂ ബിൻഡാ, ഡോ .ഷിബു സാമുവേൽ,
പാസ്‌റ്റർ സതീശ് കുമാർ , ഡോ.ഷിബു തോമസ്, സിസ്‌റ്റർ അനിത സതീശ് എന്നിവർ ക്ലാസുകൾ നയിക്കും.

മിഷൻസ് ചാലഞ്ച് മീറ്റിംഗ്: ലോക സുവിശേഷീകരണ ദൗത്യത്തെ മുൻനിർത്തി Missions Challenge Meeting-ഉം കോൺഫറൻസിന്റെ ഭാഗമായി നടക്കും. സന്ദേശം നൽകുന്നവർ: ബിഷപ്പ് ആൻഡ്രൂ ബിൻഡാ, ഡോ. ബോബ് കുക്ക്, പാസ്‌റ്റർ അലക്സ്. ഡോ.സുശീൽ മാത്യു  അദ്ധ്യക്ഷത വഹിക്കും.

ആത്മീയ ഐക്യത്തിന്റെയും കുടുംബ നവീകരണത്തിന്റെയും വേദി

ആരാധന, ശക്തമായ ദൈവവചന സന്ദേശങ്ങൾ, കുടുംബ സെമിനാറുകൾ, യുവജന-ഇംഗ്ലീഷ് ട്രാക്ക്, വനിതാ സമ്മേളനം, മിഷൻസ് ചാലഞ്ച്, ശുശ്രൂഷകരുടെ പ്രത്യേക സംഗമം തുടങ്ങി എല്ലാ പ്രായക്കാരെയും ഉൾക്കൊള്ളുന്ന വിപുലമായ   പ്രോഗ്രാം ആണ് ക്രമീകരിച്ചിരിക്കുന്നത് .  നോർത്ത് അമേരിക്കയിലെ മലയാളി ക്രൈസ്തവ സമൂഹത്തിനും ചർച്ച് ഓഫ് ഗോഡ് വിശ്വാസികൾക്കും ആത്മീയ നവീകരണത്തിന്റെയും ഐക്യത്തിന്റെയും വേദിയായി ഈ ദേശീയ സമ്മേളനം മാറുമെന്ന് സംഘാടകർ അറിയിച്ചു.

  • Report പ്രസാദ് തീയാടിക്കൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...