അമേരിക്കൻ വാർത്ത

വിജയപ്രതീക്ഷയിൽ ഫോമാ ആർ വി പി സ്ഥാനാർഥി രാജേഷ് മാത്യു

ഹൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക(ഫോമാ) എന്ന ഏറ്റവും വലിയ പ്രവാസി സംഘടനയുടെ 2026- 2028 കാലയളവിലേക്കുള്ള റീജിയൻ വൈസ് പ്രസിഡണ്ടായി (ആർവിപി) രാജേഷ് മാത്യു മത്സരിക്കുന്നു. ഫോമാ സതേൺ റീജിയൻ ചെയർമാനായ ഇദ്ദേഹം തിളക്കമാർന്ന  വിജയ പ്രതീക്ഷയോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. യുഎഇയിലെ റാസൽഖൈമയിൽ 30 വർഷത്തോളം വിവിധ സാമൂഹിക സാമുദായിക സംഘടനകളിൽ പ്രവർത്തന പാരമ്പര്യമുള്ള രാജേഷ് മാത്യു 2021 ലാണ് അമേരിക്കയിലെത്തുന്നത്.

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ(മാഗ്)ൻ്റെ സജീവ പ്രവർത്തകനായി തുടക്കം കുറിച്ച് കഴിവു തെളിയിച്ച ഇദ്ദേഹം പിന്നീട് ഫോമാ എന്ന സംഘടനയുടെ സതേൺ റീജിയൻ സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചു.സതേൺ റീജിയൻ അമേരിക്കയിലും കേരളത്തിലും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. കാൻകൂൺ, പുൻറക്കാന, കേരളം എന്നിവിടങ്ങളിൽ നടത്തിയ കൺവെൻഷനുകളിലും പ്രധാന പങ്കു വഹിച്ചിട്ടുള്ള ഒരു സഭാ വിശ്വാസി കൂടിയായ രാജേഷ് ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മാ ഇടവക ട്രസ്റ്റി കൂടിയാണ്.

കേരളത്തിലെ വിദ്യാഭ്യാസത്തിനുശേഷം ഡൽഹിയിൽ ജോലിയിൽ  ഇരിക്കവേയാണ് ദുബായിലെത്തിയതും പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയതും.

സതേൺ റീജിയന്റെ നിരവധി പദ്ധതികൾ കാലതാമസം കൂടാതെ യാഥാർത്ഥ്യമാക്കി ഫോമായുടെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ ശബ്ദം ദേശീയതലത്തിൽ ഉയർത്തി മാതൃകാപരമായ പ്രവർത്തനം പൊതുസമൂഹത്തിന് മുന്നിൽ കാഴ്ചവയ്ക്കുക എന്നുള്ളതുമാണ് രാജേഷിന്റെ ലക്ഷ്യം.
അനുഭവ ജ്ഞാനവും, സമർപ്പണ മനോഭാവവും, സത്യസന്ധതയും, പക്വതയുമാണ് രാജേഷ് മാത്യുവിനെ തികച്ചും വ്യത്യസ്തനാക്കുന്നതെന്നും ആ സവിശേഷത ഫോമാ എന്ന വലിയ സംഘടനയ്ക്ക് മുതൽക്കൂട്ടാവുമെന്നും സമൂഹം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
വിവിധ സംഘടനകളിലുള്ള തന്റെ പ്രവർത്തനത്തിന്റെ അനുഭവസമ്പത്തും, വിശ്വാസ്യതയും, സാമൂഹിക പ്രതിബദ്ധതയും കൈമുതലായുള്ള രാജേഷ് മാത്യു ഏവരുടെയും ആത്മാർത്ഥമായ പിന്തുണയും ഒപ്പം പ്രാർത്ഥനയും ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.

  • Report സജി പുല്ലാട്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...