അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ആ​ഗോ​ള പാ​സ്‌​പോ​ർ​ട്ട് റാ​ങ്കിം​ഗ്: ഇ​ന്ത്യ 125-ാം സ്ഥാ​ന​ത്തേ​ക്ക്; പ​ട്ടി​ക​യി​ൽ മു​ന്നി​ട്ട് സ്വീ​ഡ​ൻ

കോ​ൽ​ക്ക​ത്ത: ആ​ഗോ​ള പാ​സ്‌​പോ​ർ​ട്ട് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം വീ​ണ്ടും താ​ഴേ​ക്ക്. ‘ഗ്ലോ​ബ​ൽ സി​റ്റി​സ​ൺ സൊ​ല്യൂ​ഷ​ൻ​സ്’ പു​റ​ത്തു​വി​ട്ട 2026-ലെ ​പ​ട്ടി​ക പ്ര​കാ​രം ഇ​ന്ത്യ 125-ാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 124-ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ​യു​ടെ സ്ഥാ​നം കൂ​ടു​ത​ൽ പി​ന്നി​ലേ​ക്ക് പോ​യ​ത് യാ​ത്രാ പ്രേ​മി​ക​ൾ​ക്കി​ട​യി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

മ​റ്റ് പ​ല പാ​സ്‌​പോ​ർ​ട്ട് സൂ​ചി​ക​ക​ളും വി​സ ര​ഹി​ത യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കു​മ്പോ​ൾ, ഈ ​റാ​ങ്കിം​ഗ് കൂ​ടു​ത​ൽ സ​മ​ഗ്ര​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള സ്‌​കോ​ർ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണെ​ങ്കി​ലും, അ​ന്താ​രാ​ഷ്ട്ര യാ​ത്രാ സൗ​ക​ര്യം എ​ന്ന ഘ​ട​ക​ത്തി​ൽ ഇ​ന്ത്യ 136-ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ഇ​താ​ണ് ആ​ഗോ​ള റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

നി​ല​വി​ൽ ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് ലോ​ക​ത്തെ 26 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മാ​ണ് വി​സ ഇ​ല്ലാ​തെ അ​ല്ലെ​ങ്കി​ൽ ‘വി​സ ഓ​ൺ അ​റൈ​വ​ൽ’ സൗ​ക​ര്യ​ത്തോ​ടെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ക. യാ​ത്രാ സൗ​ക​ര്യ​ത്തി​ൽ പി​ന്നി​ലാ​ണെ​ങ്കി​ലും, ജീ​വി​ത​നി​ല​വാ​ര സൂ​ചി​ക​യി​ൽ ഇ​ന്ത്യ 11-ാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചു​യ​ർ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. 

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന​ത്. സ്വീ​ഡ​നാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡും ഫി​ൻ​ലാ​ൻ​ഡു​മാ​ണ് തൊ​ട്ടു​പി​ന്നാ​ലെ. പാ​സ്‌​പോ​ർ​ട്ട് റാ​ങ്കിം​ഗു​ക​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം പ​ല​പ്പോ​ഴും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ക്ക് വ​ഴി​വെ​ക്കാ​റു​ണ്ട്. ‘ഹെ​ൻ​ലി പാ​സ്‌​പോ​ർ​ട്ട് ഇ​ൻ​ഡ​ക്സ്’  പ്ര​കാ​രം ഇ​ന്ത്യ ഏ​ക​ദേ​ശം 80-ാം സ്ഥാ​ന​ത്താ​ണ്. 

വി​സ ര​ഹി​ത യാ​ത്ര​ക​ളെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വ​ർ റാ​ങ്കിം​ഗ് നി​ശ്ച​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ‘ഗ്ലോ​ബ​ൽ പാ​സ്‌​പോ​ർ​ട്ട് ഇ​ൻ​ഡ​ക്സ്’ നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ​യും സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​യും കൂ​ടി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ​യു​ടെ സ്ഥാ​നം താ​ഴെ​യാ​യി കാ​ണി​ക്കു​ന്ന​ത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...