കേരള വാർത്തപ്രധാന വാർത്ത

ക്രൈസ്തവ സ്ത്രീകൾക്ക് വിവാഹമോചന ഹർജി നൽകാൻ നിയമമില്ലേ? കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: ക്രൈസ്തവസ്ത്രീക്ക് അവർ താമസിക്കുന്ന സ്ഥലത്തെ കോടതിയിൽ വിവാഹമോചന ഹർജി ഫയൽചെയ്യാൻ കഴിയുന്ന വകുപ്പ് 1869-ലെ ഇന്ത്യൻ വിവാഹമോചന നിയമത്തിൽ ഉൾപ്പെടുത്തുന്നത് കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി.

ഹിന്ദു വിവാഹനിയമത്തിലും സ്‌പെഷ്യൽ മാരേജ് ആക്ടിലും സ്ത്രീകൾ താമസിക്കുന്ന സ്ഥലത്തും വിവാഹമോചന ഹർജി ഫയൽചെയ്യാനാകുമെന്ന വ്യവസ്ഥ 2003-ൽ പാർലമെന്റ് ഉൾപ്പെടുത്തിയിരുന്നു. എന്നിട്ടും ഇന്ത്യൻ വിവാഹമോചന നിയമത്തിൽ ഉൾപ്പെടുത്താത്തതിന് ന്യായീകരണമില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു.

ഉത്തരവ് കേന്ദ്ര നിയമമന്ത്രാലയത്തിന് അയക്കാൻ രജിസ്ട്രിയോട് നിർദേശിച്ചു. അഡ്വ. തുളസി കെ. രാജ് വഴി, വയനാട്ടുകാരിയായ യുവതി ഫയൽചെയ്ത ഹർജിയാണ് പരിഗണിച്ചത്. ക്രൈസ്തവവിഭാഗത്തിന് മാത്രം ബാധകമാവുന്ന ഇന്ത്യൻ വിവാഹമോചന നിയമപ്രകാരം വിവാഹംനടന്ന സ്ഥലത്തും ഭാര്യാഭർത്താക്കന്മാർ ഒരുമിച്ചു താമസിച്ച സ്ഥലത്തും അവസാനമായി ഒരുമിച്ച് താമസിച്ച സ്ഥലത്തുമാണ് വിവാഹമോചന ഹർജി ഫയൽചെയ്യാനാകുക.

ഹർജിക്കാരി കല്പറ്റ കുടുംബക്കോടതിയിൽ ഫയൽചെയ്ത വിവാഹമോചന ഹർജി മടക്കിയിരുന്നു. കാസർകോടായിരുന്നു വിവാഹം. അവിടെയാണ് ഒരുമിച്ച് താമസിച്ചത്. കല്പറ്റ കോടതിയിൽ വിവാഹമോചന ഹർജി പരിഗണിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമം അനുവദിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഹർജി തള്ളിയെങ്കിലും നിയമഭേദഗതി പരിഗണിക്കണം എന്ന ഉത്തരവ് കേന്ദ്രത്തിന് അയക്കാൻ നിർദേശിക്കുകയായിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...