അമേരിക്കൻ വാർത്ത

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തില്‍ ഫൊക്കാനയുടെ ആശംസകള്‍

യുണൈറ്റഡ് സ്റ്റേ ഓഫ് അമേരിക്കക്ക്  250-ാം സ്വാതന്ത്ര്യദിന ആശംസകള്‍.  250-ാം സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രനിമിഷത്തില്‍, ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ പേരിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും അമേരിക്കന്‍ ജനതയ്ക്ക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍ അര്‍പ്പിക്കുന്നു.

1776-ല്‍ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് ചുവടുവെച്ച അമേരിക്ക ഇന്ന് ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്ന മൂല്യങ്ങള്‍ എന്നിവയുടെ ആഗോള പ്രതീകമായി മാറിയിരിക്കുന്നു. 250 വര്‍ഷങ്ങളുടെ ഈ യാത്ര മനുഷ്യാവകാശങ്ങള്‍ക്കും ശാസ്ത്രസാങ്കേതിക പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും സാംസ്‌കാരിക വൈവിധ്യത്തിനും നല്‍കിയ സംഭാവനകള്‍ ലോകചരിത്രത്തില്‍ എന്നും സ്മരിക്കപ്പെടുന്നതാണ്.

കേരളീയരടക്കമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം, സാമൂഹിക സേവനം എന്നിവയില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ അഭിമാനത്തോടെ മുന്നേറാനും അമേരിക്ക അവസരമൊരുക്കി. അമേരിക്കയുടെ വളര്‍ച്ചയിലും പുരോഗതിയിലും പ്രവാസി മലയാളികളുടെ പങ്കാളിത്തം ദിനംപ്രതി ശക്തിപ്പെടുന്നതില്‍ ലോകത്തിലേക്കും ഏറ്റവും വലിയ മലയാളീ പ്രവാസി സംഘടനയും  മലയാളികളുടെ ശബ്ദവുമായ ഫൊക്കാനയ്ക്ക് അഭിമാനമുണ്ട്.

നാല്പത് വര്‍ഷത്തിലേറെയായി വടക്കേ അമേരിക്കയിലെ മലയാളികളെ ഒരുമിപ്പിച്ച് സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് സേവനം ചെയ്യുകയാണ് ഫൊക്കാന. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും സഹകരണവും വളര്‍ത്തുന്നതിനും ഫൊക്കാന തുടര്‍ന്നും പ്രതിബദ്ധമാണ്. അമേരിക്കന്‍ മലയാളികളുടെ ശബ്ദമായി മാറുവാനും അമേരിക്കന്‍ സമൂഹവും കേരളവുമായി ഒരു പാലമായി പ്രവര്‍ത്തിക്കാനും ഫൊക്കാനക്ക് കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്  ഫൊക്കാന പ്രസിഡന്റ്  സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.

ഈ മഹത്തായ 250-ാം സ്വാതന്ത്ര്യദിനത്തില്‍ അമേരിക്കയ്ക്ക് സമാധാനവും ഐക്യവും സമൃദ്ധിയും തുടര്‍ന്നും കൈവരട്ടെയെന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മാനവിക മൂല്യങ്ങളുടെയും വെളിച്ചം ലോകമെമ്പാടും കൂടുതല്‍ പ്രകാശിക്കട്ടെ എന്ന് സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും ട്രഷര്‍ ജോയി ചാക്കപ്പനും ആശംസിച്ചു.

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അമേരിക്കന്‍ സ്വാതന്ത്ര്യദിനാശംസകള്‍!

  • Report ശ്രീകുമാര്‍ ഉണ്ണിത്താന്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...