അമേരിക്കൻ വാർത്ത

സിജിൽ പാലക്കലോടിയെ സീറോമലബാർ കാത്തലിക് കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയായി നിയമിച്ചു

സീറോ മലബാർ സഭയുടെ ആഗോള അല്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ സെക്രട്ടറിയായി വടക്കേ അമേരിക്കയിൽ നിന്നുള്ള സിജിൽ  പാലക്കലോടിയെ നിയമിച്ചതായി ആഗോള സമിതി പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ, സെക്രട്ടറി ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ ടോണി പുഞ്ചകുന്നേൽ , ബിഷപ്പ് ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർ അറിയിച്ചു.

എസ്. എം. സി. സി. യു. എസ്. എ. യുടെ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്ന സിജിൽ  നിലവിൽ എസ്. എം. സി. സി. യു. എസ്. എ. യുടെ ബോർഡ് ചെയർ ആയി പ്രവർത്തിക്കുന്നു.

ചിക്കാഗോ രൂപത എപ്പാർക്കിയൽ അസംബ്ലി മെമ്പർ, ഇൻഫന്റ് ജീസസ് സാക്രമെന്റോ ഇടവക ട്രസ്റ്റി, എസ്. എം. സി. സി. ഗ്ലോബൽ വർക്കിംഗ് കമ്മറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുള്ള സിജിൽ  വിവിധ സാമൂഹിക, സാംസ്കാരിക, കായിക സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച വ്യക്തിയാണ്.

അമേരിക്കൻ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ ട്രഷററായി പ്രവർത്തനം നടത്തി വരുന്നു.

S.M.C.C. ഗ്ലോബൽ സമിതിയോടൊപ്പം നിന്ന് എസ്. എം. സി. സി. യു. എസ്. എ ഡയറക്ടർ ഫാ. ജോർജ് എളമ്പാശ്ശേരിൽ, പ്രസിഡണ്ട് ജോർജ് വി. ജോർജ്, സെക്രട്ടറി ഷോളി കുമ്പിളുവേലിൽ, ട്രഷറർ ടോമി തോമസ്, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ജോർജ്  കുട്ടി പുല്ലാപ്പള്ളിൽ, ബോർഡ് സെക്രട്ടറി ജോൺ കല്ലുകാട്ടിൽ, കമ്മിറ്റിയംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...