അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾസിനിമ

‘ഇങ്ങനെയൊരാളെ കാണാൻ കഴിഞ്ഞതിൽ സന്തോഷം’; മോഹൻലാലിന് കൈകൊടുത്ത് അയർലൻഡ് മന്ത്രി

മലയാളികളുടെ പ്രിയതാരം മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി അയർലൻഡ് പബ്ലിക് എക്‌സ്‌പെൻഡിച്ചർ, ഇൻഫ്രാസ്ട്രക്ടർ, പബ്ലിക് സർവീസ് റിഫോം ആൻഡ് ഡിജിറ്റലൈസേഷൻ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ്. മോഹൻലാലുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. മോഹൻലാലിനൊപ്പമുള്ള ചിത്രവും മന്ത്രി പങ്കുവെച്ചു.

ഒരു സ്‌റ്റേജ് ഷോ അവതരിപ്പിക്കുന്നതിനായി യൂറോപ്പിലെ വിവിധയിടങ്ങളിൽ പര്യടനം നടത്തുകയാണ് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള താരസംഘം. ഇതിനിടയിലാണ് അയർലൻഡ് മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

‘കഴിഞ്ഞ വാരാന്ത്യത്തിൽ അയർലൻഡിൽ എത്തിയ മോഹൻലാലിനെ കണ്ടതിൽ സന്തോഷമുണ്ട്. അയർലണ്ടിലെ ഇന്ത്യൻ പ്രവാസികൾക്കായി അദ്ദേഹം തന്റെ കലാപ്രകടനം കാഴ്ചവെച്ചു. അയർലൻഡിലെ ഇന്ത്യൻ സമൂഹം നമ്മുടെ സമൂഹങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും വിശാലമായ സമൂഹത്തിനും നൽകുന്ന നല്ല സംഭാവനകളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.’ ജാക്ക് ചേംബേഴ്‌സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

മോഹൻലാൽ നയിക്കുന്ന സ്‌റ്റേജ് ഷോയുടെ യൂറോപ്പ് പര്യടനത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലാണ്. കെ.എസ്. ചിത്രയ്‌ക്കൊപ്പം പാട്ടുപാടുന്നതും യുവതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതുമുൾപ്പെടെയുള്ള വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രയ്ക്ക് പുറമേ, സാനിയ അയ്യപ്പൻ, സ്വാസിക, ജീവ ജോസഫ്, റംസാൻ മുഹമ്മദ് എന്നിവരും മോഹൻലാലിനൊപ്പം പരിപാടിയിൽ ഉണ്ടായിരുന്നു.

ധനുഷിന്റെ തിരുച്ചിത്രമ്പലത്തിലെ മേഘം കറുക്കാതാ, ഫഹദ് ഫാസിലിന്റെ ആവേശത്തിലെ ഇല്ലുമിനാറ്റി, മോഹൻലാലിന്റെ ദിലീപിനൊപ്പമുള്ള ചിത്രം ഭ.ഭ.ബയിലെ അഴിഞ്ഞാട്ടം എന്നീ പാട്ടുകൾക്ക് ചുവടുവെക്കുന്ന മോഹൻലാലിന്റെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ബാഹുബലിയിലെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
മോഹൻലാലിന്റെ പാട്ടിനെയും നൃത്തത്തേയും പ്രശംസിച്ച് ഒട്ടേറെ ആരാധകരെത്തിയിരുന്നു. മോഹൻലാൽ ചിത്രങ്ങളിലെ ചിത്ര പാടിയ പാട്ടുകൾ ഉൾപ്പെടുത്തി 14 മിനിറ്റോളം നീണ്ട ഒറ്റ സെഗ്മെന്റിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...