ആനുകാലികംകേരള വാർത്ത

കര്‍ഷകര്‍ക്ക് ഇത് ‘ലോട്ടറി’; ഏലയ്ക്ക കിലോയ്ക്ക് വില 3000 കടന്ന് മുന്നോട്ട്

ഇടുക്കി: സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് മാസമായി സ്തംഭനാവസ്ഥയിലായിരുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചതോടെ ഏലയ്ക്ക വിപണിയില്‍ വന്‍ വിലക്കയറ്റം. വിദേശ വിപണി സജീവമായതോടെ ആഭ്യന്തര വിപണിയിലും പച്ചപ്പൊന്നിന് റെക്കാഡ് വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ വര്‍ഷം ആദ്യമായി കഴിഞ്ഞ ദിവസം ഒരു കിലോ ഏലയ്ക്കയുടെ ശരാശരി വില 3000 രൂപയും കടന്നു. 22ന് സ്പൈസസ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആര്‍.എന്‍.എസ് സ്പൈസസിന്റെ ഇലേലത്തില്‍ ശരാശരി വില 3001.04 രൂപയായി ഉയര്‍ന്നിരുന്നു. 2025 ഫെബ്രുവരി 12ന് രേഖപ്പെടുത്തിയ 3036 രൂപയ്ക്ക് ശേഷം ഇതാദ്യമായാണ് ശരാശരി വില വീണ്ടും മൂവായിരം തൊടുന്നത്.

ഗുണമേന്മയേറിയ ഏലക്കയ്ക്ക് ഓണ്‍ലൈന്‍ ലേലത്തില്‍ 3500 രൂപ വരെ സ്ഥിരമായി ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ വിപണിയില്‍ വില ഇനിയും വര്‍ദ്ധിക്കുമെന്ന സൂചനയുള്ളതിനാല്‍ കര്‍ഷകരും വ്യാപാരികളും വന്‍തോതില്‍ ഏലയ്ക്ക സംഭരിച്ചു തുടങ്ങിയിട്ടുണ്ട്. കയറ്റുമതി പുനരാരംഭിച്ചതിന് പുറമെ ആഭ്യന്തര വിപണിയിലെ ഉത്പാദനക്കുറവും വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കടുത്ത വേനലില്‍ ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ ഏലച്ചെടികള്‍ക്ക് വ്യാപകമായി ഉണക്ക് ബാധിച്ചിരുന്നു. നിലവില്‍ മേഖലയില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം പഴയപടിയായിട്ടില്ല.

ഏഴു വര്‍ഷം മുമ്പ് ഏഴായിരം

2019 ആഗസ്റ്റിലാണ് ഏലം വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അന്ന് കിലോയ്ക്ക് 7000 രൂപ വരെ ലഭിച്ചിരുന്നു.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...