അമേരിക്കൻ വാർത്ത

പിസിനാക്ക്: ആയിരങ്ങൾ പങ്കെടുക്കുന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൻ നേതൃത്വം നൽകും

ചിക്കാഗോ: നാല്പതാമത് പിസിനാക്ക് കോൺഫറൻസിന്റെ സമാപനദിവസമായ ജൂലൈ 5 ഞായറാഴ്ച രാവിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ  സ്റ്റീഫൻസൺ നേതൃത്വം നൽകും.  അദ്ദേഹത്തോടൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 24  പാസ്റ്റർമാർ ശുശ്രൂഷയിൽ സഹകരിക്കും.പാസ്റ്റർമാരായ പ്രിൻസ് പോൾ, ജോൺസൻ ഫിലിപ്പ്, പി എസ് മാത്യു, എബി ബെൻ എന്നിവർ മുഖ്യ സഹയികളായി പ്രവർത്തിക്കും.

ഇംഗ്ലീഷ് സെഷനിൽ പാസ്റ്റർ ഫിന്നി തോമസ് തിരുവത്താഴ ശുശ്രൂഷ നടത്തും. കോൺഫറൻസിൽ പങ്കെടുക്കുന്നവരോടൊപ്പം ചിക്കാഗോ സിറ്റിയിലെ മുഴുവൻ പെന്തക്കോസ്ത് സഭ വിശ്വാസികളും ഈ ശുശ്രൂഷയിൽ പങ്കെടുക്കും. എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞ  വചനങ്ങളെ അനുസ്മരിച്ച്  യേശുവിന്റെ  കഷ്ടാനുഭവങ്ങളെ  ഓർക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന ആയിരക്കണക്കിന് വിശ്വാസികൾ ക്രിസ്തുവിൽ നാം ഒന്ന് എന്ന കൂട്ടായ്മ ബന്ധത്തിന്റെ ചൈതന്യം ഏറ്റെടുത്ത് ശുശ്രൂഷകളിൽ പങ്കാളികളാകും. പ്രാദേശിക ക്രമീകരണങ്ങൾക്ക് പാസ്റ്റർമാരായ പ്രിൻസ് പോളും ജോൺസൺ ഫിലിപ്പും നേതൃത്വം നൽകും.

  • Report കുര്യൻ ഫിലിപ്പ്
    നാഷണൽ മീഡിയ കോർഡിനേറ്റർ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...