അമേരിക്കൻ വാർത്ത

ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ്: സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ ആശംസകൾ

പ്രിയമുള്ളവരെ,
ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിനായി നാം ഒരുമിച്ചുകൂടുമ്പോൾ, നമ്മുടെ വൈദികർക്കും ദൈവജനത്തിനും ഹൃദയം നിറഞ്ഞ ആശംസ്കൾ നേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സമ്മേളനം ക്രമീകരിക്കുന്നതിനായി സ്നേഹപൂർവം ഓടിനടന്ന് അധ്വാനിച്ച ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റിക്ക് പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു. നവീകരണവും സഹവർത്തിത്വവും ആത്മീയ വളർച്ചയും ആഗ്രഹിച്ചു വന്നിരിക്കുന്ന ഓരോ അംഗങ്ങൾക്കും അനുഗ്രഹങ്ങൾ നേരുന്നു.
വിശുദ്ധ പൗലോസ് അപ്പസ്തോലൻ തിമോത്തിയോസിന് എഴുതിയ ലേഖനത്തിൽ നിന്ന് (2 തിമോത്തിയോസ് 2:20-22) പ്രചോദനം ഉൾക്കൊണ്ട് തിരഞ്ഞെടുത്ത ‘കൃപയുടെ പാത്രങ്ങൾ’ (Vessels of Grace) എന്ന ചിന്താവിഷയം തികച്ചും അനുയോജ്യവും അർത്ഥവത്തുമാണ്.
‘ഒരുവൻ നികൃഷ്ടമായ അവസ്ഥയിൽ നിന്ന് തന്നെത്തന്നെ ശുദ്ധീകരിക്കുന്നെങ്കിൽ അവൻ ശ്രേഷ്ഠമായ ഉപയോഗത്തിന് പറ്റിയതും ഗൃഹനായകന് പ്രയോജനകരവും ഏതൊരു നല്ല കാര്യത്തിനും ഉപയോഗയോഗ്യവുമായ വിശുദ്ധപാത്രമാകും.’ എന്ന് അപ്പസ്തോലൻ നമ്മെ ഓർമ്മിപ്പിക്കുമ്പോൾ, അത് നമ്മെ മ്മെ ഓരോരുത്തരെയും പ്രത്യേകിച്ച് നമ്മുടെ കുടുംബങ്ങളെയും യുവാക്കളെയും, വിശുദ്ധിയുടെയും വിശ്വസ്തതയുടെയും ദൈവവേലയ്ക്കുള്ള സന്നദ്ധതയുടെയും ജീവിതത്തിലേക്ക് ആഹ്വാനം ചെയ്യുന്നു.
ശ്രദ്ധയില്ലായ്‌മയിലേക്കും ഒത്തുതീർപ്പുകളിലേക്കും നമ്മെ പലപ്പോഴും വലിച്ചടുപ്പിക്കുന്ന ഈ ലോകത്തിൽ, ക്രിസ്‌തീയ സാക്ഷ്യത്തിന് മങ്ങലേൽപ്പിക്കുന്ന എല്ലാറ്റിൽ നിന്നും ബോധപൂർവ്വം പിന്തിരിഞ്ഞ് നന്മ, നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയെ പിന്തുടരുവാൻ ഈ ചിന്താവിഷയം നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ഭവനങ്ങൾ പ്രാർത്ഥനയിൽ വളരുന്നതും ക്രിസ്തുവിനെ അറിയുന്നതുമായ കൃപയുടെ പാത്രങ്ങളാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ യുവജനങ്ങൾ, പ്രത്യേകിച്ച്, കൃപ വഹിക്കുന്നവർ മാത്രമല്ല, ക്രിസ്തുവിൽ വേരുന്നിയതും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതുമായ ജീവിതത്തിലൂടെ ആ കൃപയെ പ്രകാശിപ്പിക്കുന്നവരാകാൻ വിളിക്കപ്പെട്ടിരിക്കുന്നു.
ഈ കോൺഫറൻസ് ഹൃദയങ്ങൾ ശക്തിപ്പെടുകയും ബന്ധങ്ങൾ പുതുക്കപ്പെടുകയും ആഴമേറിയ ലക്ഷ്യബോധം ഉണരുകയും ചെയ്യപ്പെടുന്ന വിശുദ്ധമായ ഒരു സമാഗമത്തിന്റെ വേദിയായി മാറട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. കുടുംബങ്ങൾ വിശ്വാസത്തിൽ ഒരുമിച്ച് നടക്കുവാനും നമ്മുടെ യുവജനങ്ങൾ സഭയിലും ലോകത്തിലും സുവിശേഷത്തിന് സാക്ഷികളായി തങ്ങളുടെ വിളിയെ നെഞ്ചേറ്റുവാനും ഇത് പ്രചോദനമേകട്ടെ. തന്റെ മഹത്വത്തിനായി നമ്മെ പാത്രങ്ങളായി രൂപപ്പെടുത്തുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തു ഈ കോൺഫറൻസിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പരിശുദ്ധാത്മാവ് ഓരോ സെഷനുകളെയും സംഭാഷണങ്ങളെയും കുട്ടായ്മയുടെ നിമിഷങ്ങളെയും വഴിനടത്തട്ടെ.
സർവ്വശക്തനായ ദൈവത്തിൻ്റെ അനുഗ്രഹങ്ങളും കാരുണ്യവും നമ്മുടെ മേൽ വർഷിക്കപ്പെടുമാറാകട്ടെ.

കർത്താവിൽ നിങ്ങളുടെ
സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...