അമേരിക്കൻ വാർത്ത

വി. തോമാശ്ലീഹായുടെ ദുക്രോനോ തിരുനാളും ഇടവക ദിനാഘോഷവും ഞായറാഴ്ച ന്യൂജേഴ്സിയിൽ

ഭാരതത്തിൻറെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്വത്തിൽ സ്ഥാപിതമായ ന്യൂജേഴ്സി സെൻ്റ് തോമസ് സീറോ മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ ഈ വർഷത്തെ പെരുന്നാളും ഇടവക ദിനാഘോഷവും ജൂൺ മാസം 28  ഞായറാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.

മലങ്കര കത്തോലിക്ക സഭ അമേരിക്ക- കാനഡ ഭദ്രാസന അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. ഫിലിപ്പോസ് മാർ സ്റ്റേഫാനോസ് മെത്രാപ്പോലീത്തായെ ഞായറാഴ്ച രാവിലെ ദേവാലയ കവാടത്തിൽ ഭക്ത്യാദരപൂർവ്വം സ്വീകരിക്കുന്നതോടെ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിക്കും. 

തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമികതത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടത്തപ്പെടും. ഭദ്രാസന മുൻ വികാരി ജനറൽ മോൺ. പീറ്റർ കോച്ചേരി കോർ – എപ്പിസ്കോപ്പ, ഇടവക വികാരി റവ.ഡോ. സണ്ണി മാത്യു കാവുവിള എന്നീ വൈദികർ വിശുദ്ധ കുർബാനയ്ക്ക് സഹകാർമികത്വം വഹിക്കും തുടർന്ന് ഭക്തിനിർഭരമായ റാസ നടത്തപ്പെടും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഹൈസ്കൂൾ, കോളേജ്, സൺഡേ സ്കൂൾ ഗ്രാജുവേറ്റ്സിന് അനുമോദനം നൽകും. സ്നേഹ  വിരുന്നോടെ പരിപാടികൾ സമാപിക്കും.

ഇടവക സെക്രട്ടറി സജി വർഗീസ്, ട്രസ്റ്റ് ഫിലിപ്പ് ജോൺ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പെരുന്നാൾ പ്രോഗ്രാമിന്റെ വിജയത്തിനായി നേതൃത്വം നൽകുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...