അമേരിക്കൻ വാർത്ത

ഫോമാ വെസ്റ്റേൺ റീജിയൻ സേവനരംഗത്ത് വീണ്ടും മാതൃകയായി

അനാഥരായ അമ്മമാർക്കും അവരുടെ കുട്ടികൾക്കും അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹതീരം ഓർഫനേജിന് സാമ്പത്തിക സഹായം നൽകി ഫോമാ വെസ്റ്റേൺ റീജിയൻ. റീജിയൺ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സഹായധനം നൽകിയത്.

സമൂഹത്തിൽ ഒറ്റപ്പെടലും ദുരിതവും നേരിടുന്ന അമ്മമാർക്കും അവരുടെ കുഞ്ഞുങ്ങൾക്കും സുരക്ഷിതമായ താമസം, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പുവരുത്തുന്ന സ്നേഹതീരം ഓർഫനേജ് വർഷങ്ങളായി ജീവകാരുണ്യരംഗത്ത് ശ്രദ്ധേയമായ സേവനമാണ് നടത്തിവരുന്നത്. അമ്മമാരുടെ പുനരധിവാസത്തിനും കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫോമാ വെസ്റ്റേൺ റീജിയൻ, അശരണർക്കും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ആർ.വി.പി  ജോൺസൺ ജോസഫ് അറിയിച്ചു.

സ്നേഹതീരം ഓർഫനേജിന്റെ പ്രവർത്തനങ്ങൾക്ക് ഈ സാമ്പത്തിക സഹായം കൂടുതൽ കരുത്തേകുമെന്നും അവിടെ കഴിയുന്ന അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇത് പ്രയോജനപ്പെടുമെന്നും സുപ്പീരിയർ ജനറൽ സിസ്റ്റർ റോസെലിൻ പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) പുതിയ പിഴ വ്യവസ്ഥകൾ; പുതുക്കിയ ചട്ടം

ന്യൂഡൽഹി – വ്യവസ്ഥകൾ ലംഘിച്ചാലുള്ള പിഴ വ്യവസ്ഥകളടക്കം പുതുക്കിയാണ് വിദേശസംഭാവന നിയന്ത്രണ നിയമത്തിന്റെ (എഫ്‌സിആർഎ) ചട്ടങ്ങൾ...

അമേരിക്കൻ വാർത്ത

സണ്ണിവെയിലിൽ ‘സണ്ണിഫെസ്റ്റ്’ ആഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

സണ്ണിവെയിൽ, ടെക്സസ്: സണ്ണിവെയിൽ ടൗൺ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷമായ “സണ്ണിഫെസ്റ്റ് സെലിബ്രേഷൻ” ഈ മാസം 27-ന്...

അമേരിക്കൻ വാർത്തകേരള വാർത്ത

ഒന്നാം വാർഷിക നിറവിൽ പാമ്പാടി തിരുമേനി ഗ്ലോബൽ കമ്മ്യൂണിറ്റി

ഹ്യൂസ്റ്റൺ: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ആത്മീയ പാരമ്പര്യം ലോകമെമ്പാടുമുള്ള വിശ്വാസികളിലേക്ക് എത്തിക്കുന്നതിൽ പാമ്പാടി തിരുമേനി ഗ്ലോബൽ...

അമേരിക്കൻ വാർത്ത

ബ്രോങ്ക്സ് സെൻറ് തോമസ് ദേവാലയത്തിൽ ഇടവക തിരുന്നാൾ : ജൂൺ 25 മുതൽ ജൂലൈ 5 വരെ

ന്യൂയോർക്ക് : ഭാരത സഭയുടെ അപ്പസ്‌തോലനും, ബ്രോങ്ക്സ് ഇടവകയുടെ മദ്ധ്യസ്ഥനുമായ മാർതോമാ ശ്ലീഹായുടെ തിരുന്നാൾ ജൂൺ...