അമേരിക്കൻ വാർത്ത

മൗണ്ട് പ്രോസ്പെക്‌ട് ജൂലൈ ഫോർത്ത് പരേഡിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ചിക്കാഗോ: അമേരിക്കൻ സ്വാതന്ത്ര്യ ദിനാഘോടഷത്തിൻ്റെ ഭാഗമായി ചിക്കാഗോ ചെണ്ട ക്ലബ്ബിൻ്റെ നേതൃത്വത്തിൻ മൗണ്ട് പ്രോസ്പെക്‌ട് മലയാളി കമ്മ്യൂണിറ്റിയുമായി കൈകോർത്ത് സംഘടപ്പിക്കുന്ന ജൂലൈ ഫോർത്ത് പരേഡ് അവിസ്‌മരണീയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കഴിഞ്ഞ ആറുവർഷത്തിൽ പരമായി മൗണ്ട് പ്രോസ്പെക്ട് സിറ്റിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചുകൊണ്ട് കേരളത്തനിമയോടുകൂടി നടത്തുന്ന പരേഡിൽ നിരവധി പേരാണ് സാന്നിധ്യമറിയിക്കുന്നത്.

മുൻ വർഷങ്ങളിൽ പ്രത്യേകമായി അലങ്കരിച്ച മൗണ്ട് പ്രോസ്പെക്‌ട് പബ്ലിക് വർക്കിന്റെ പ്രത്യേക വാഹനത്തിൽ മുത്തുക്കുടയുടെയും ചെണ്ടമേത്തിൻ്റെയും അകമ്പടിയോടുകൂടി മലയാളി കമ്മ്യൂണിറ്റിയുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ട പരേഡ് മൗണ്ട് പ്രോസ്പെക്ട് സിറ്റി അധികൃതരുടെ മുക്തകണ്‌ഠമായ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇത് മലയാളി സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്. ഈ വർഷത്തെ മൗണ്ട് പ്രോസ്പെക്ട‌് ജൂലൈ ഫോർത്ത് പരേഡ് പതിവുപോലെ പ്രോസ്പെക്‌ട് ഏവിൽ നിന്നും ആരംഭിച്ച് സെൻട്രൽ റോഡിൽ കൂടി മെലാസ് പാർക്കിന് സമീപം അവസാനിക്കുന്നതാണ്.
മൗണ്ട് പ്രോസ്പെക്‌ട് മലയാളികളുടെ അഭിമാനമായ ജൂലൈ ഫോർത്ത് പരേഡിൽ പങ്കെടുക്കുവാൻ എല്ലാ മലയാളികളെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പരേഡിൻ്റെ കൂടുതൽ വിവരങ്ങൾ ബന്ധപ്പെടുക:

Achenkunju Mathew: 847 912 2578
Johnson Kannokadan: 847 477 0564
Praveen Thomas: 847 769 0050
Jose Manakadan: 847 830 4128
Saji Philp: 847 293 9409
Santhosh Kurien: 847 387 9993
Senju Johnson: 847 414 0415

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...