അമേരിക്കൻ വാർത്ത

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് വർണ്ണാഭമായി

വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ  ഫാമിലി നൈറ്റ്  മൗണ്ട് പ്ലെസന്റ്  കമ്മ്യൂണിറ്റി ഹാളിലെ  നിറഞ്ഞ  സദസിൽ  നടന്നു.

പ്രസിഡന്റ് ദേവസി ഇട്ടൂപ്പിന്റെ  അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോർഡിനേറ്റർ ജോയ് ഇട്ടൻ   ആമുഖ പ്രസംഗം  നടത്തി. സെക്രട്ടറി ടെറൻസൺ തോമസ്    അസോസിയേഷന്റെ പ്രവർത്തനങ്ങളെയും  ഈ വർഷത്തെ   പരിപാടികളെ പറ്റിയും സംസാരിച്ചു. ട്രഷർ എ .വി വർഗീസ് ,  വൈസ് പ്രസിഡന്റ് വർഗീസ് എം കുര്യൻ  ,ജോ. സെക്രട്ടറി :ജോൺ കെ  മാത്യു (ബോബി ) , ജോയിന്റ് ട്രഷർ : ചാക്കോ പി ജോർജ് (അനി ) ട്രസ്റ്റീ ബോർഡ് ചെയർ രാജൻ ടി ജേക്കബ് എന്നിവരും സാന്നിഹിദരായിരുന്നു.

കമ്മിറ്റി മെംബേർസ് ആയ ശ്രീകുമാർ ഉണ്ണിത്താൻ ,  ജെ . മാത്യൂസ് , ജോൺ ഐസക് , ആന്റോ വർക്കി,   ഷോളി കുമ്പിളിവേലി, കെ . കെ . ജോൺസൻ, നിരീഷ് ഉമ്മൻ , സുരേന്ദ്രൻ നായർ, മാത്യു ജോസഫ് , ജോണ്‍ തോമസ്, മോളമ്മ വർഗീസ് ,  ജോർജ് കുഴിയാഞ്ഞാൽ തുടങ്ങിയവരും   ഫൊക്കാനയെ പ്രധിനിധികരിച്ചു മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, അഡി. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള ,ഫിലിപ്പോസ് ഫിലിപ്പ് , ലീല മാരേട്ട്, റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി .  ടെക്സാസ് റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം , അജു ഉമ്മൻ ,

ഫോമായെ  പ്രധിനിതികരിച്ചു ഷിനു ജോസഫ് എന്നിവരും പങ്കെടുത്തു.  

അൻപത്തിരണ്ട്   വര്‍ഷത്തെ പാരമ്പര്യം നെഞ്ചിലേറ്റി,ഓരോ ഘട്ടങ്ങളിലും പുതുമയേറിയ ആശയങ്ങളും നൂതന പദ്ധതികളുമായാണ്  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ  പ്രവർത്തനങ്ങൾ എന്നും കാണാൻ സാധിച്ചിട്ടുള്ളത് എന്ന്   ആമുഖ പ്രസംഗത്തിൽ ജോയി ഇട്ടൻ അഭിപ്രായപ്പെട്ടു .  നമ്മുടെ പൈതൃകവും, സംസ്‌കാരവും, പാരമ്പര്യവും, വിശ്വാസവും എല്ലാം ഈ ഏഴാം കടലിനിക്കരെയുള്ള, ന്യൂ യോർക്കിൽ നട്ടുവളര്‍ത്തിയെടുക്കാന്‍ മുന്‍കൈയ്യെടുത്തവരെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട്   തന്റെ അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ദേവസി ഇട്ടൂപ്പ് എടുത്തു പറഞ്ഞു  അഭിപ്രായപ്പെട്ടു.  

ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം  പങ്കാളി ആകുവാൻ സാധിച്ചു എന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്‌ ഫൊക്കാന ജനറൽ സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ തന്റെ ആശംസ  പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി  മത്സരിക്കുന്ന
മുൻ പ്രസിഡന്റ് കൂടിയായ  ജോൺ ഐസക്‌  ഏവരോടും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു സംസാരിച്ചു .

ലിസ ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള നാത്യമുദ്രാ ഡാൻസിസ്‌ ഗ്രൂപ്പിന്റെയും ദേവിക ഹരിയുടെ നേതൃത്വത്തിൽ ഉള്ള സ്വാത്തിക ഡാൻസ് ഗ്രൂപ്പിന്റെയും , രാധിക ടീച്ചറുടെ കനക ചിലങ്ക ഡാൻസ് ഗ്രൂപ്പിന്റെ ഡാൻസും ഏവരുടെയും മനം കവർന്നു .  ഷാജൂ പീറ്റർ , സാറ പീറ്റർ , ശിൽപ്പ ഷാജി എന്നിവർ അവതരിപ്പിച്ച ഗാന സന്ധ്യ കേൾവിക്കാരെ സംഗീത ലോകത്തു എത്തിച്ചു. കെസിയ  സജി , പ്രീഷിയസ് തോമസ് , സെറ റോബിൻ , കെസിയ സജി  ,ആൻമറിയ  പ്രിൻസ് , ആഞ്ചലീൻ  ജെയ്‌സൺ , സായ്‌റ ജോസഫ് ക്രിസ്റ്റ ബിനോയ് , റോസ്‌ന്ന   ജോസഫ് ,ബെല്ല തോമസ് , കൗശലി വർഷനാ,റിയ അലക്സ് , ജാസ്മിൻ ജോസഫ് , ആഞ്ചലീൻ പ്രിൻസ് , ആൻറിയ പ്രിൻസ് , റേച്ചൽ തോമസ് , ആൻ മേരി തോമസ് തുടങ്ങിയവർ അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാമുകൾ ഫാമിലി നൈറ്റ് വർണ്ണാഭമാക്കി.ആടിയും പാടിയും ഫാമിലി നൈറ്റ് ആഘോഷമാക്കി മാറ്റുവാൻ ഈ കലാകാരന്മാർക്ക്  കഴിഞ്ഞു. പങ്കെടുത്ത ഏവർക്കും  വൈസ് പ്രസിഡന്റ് വർഗീസ് എം കുര്യൻ ( ബോബൻ )  നന്ദി രേഖപ്പെടുത്തി. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...