അമേരിക്കൻ വാർത്ത

എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച്, പോര്‍ട്ട്‌ചെസ്റ്റര്‍ ഇടവകദിനം ആഘോഷിച്ചു

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പോര്‍ട്ട് ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് കഴിഞ്ഞ ഞായറാഴ്ച (06-14-26) ഇടവകയുടെ 39-ാമത് പാരിഷ് ഡേ വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം സമുന്നതമായി ആഘോഷിച്ചു.
ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് റവ.അലക്‌സ് ജോര്‍ജ് കോലോത്ത് (Youth Chaplin Centre ‘C’ South East Region) നേതൃത്വം നല്‍കി.

വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം നടന്ന ഇടവകദിനാചരണത്തിന് ഇടവക വികാരി റവ.ജോയല്‍ സാമുവേല്‍ തോമസ് അച്ചന്‍ അദ്ധ്യക്ഷം വഹിച്ചു.

എബനേസര്‍ ഇടവക ക്വയറിന്റെ പ്രാരംഭ ഗാനാലാപനത്തിനു ശേഷം, ഈപ്പന്‍ ജോസഫ്(വൈസ് പ്രസിഡന്റ്) പ്രാരംഭ പ്രാര്‍ത്ഥന നടത്തി.


ഇടവക ട്രസ്റ്റി വിപിന്‍ കോവൂര്‍, ഇടവക ദിനത്തിന് കടന്നു വന്ന എല്ലാവരേയും, പ്രത്യേകിച്ച് വിശിഷ്ടാതിഥി, റവ.അലക്‌സ് കോലോത്ത്, പ്രിയ കോലോത്ത്, വികാരി റവ.ജോയല്‍ തോമസ്- അതിഥികളായി എത്തിയവര്‍, ഇടവക ജനങ്ങള്‍, കമ്മറ്റി അംഗങ്ങള്‍ എല്ലാവരേയും എബനേസര്‍ ഇടവകയുടെ 39-ാമത് പാരിഷ്‌ഡേയിലേക്ക് നിറഞ്ഞ മനസ്സോടെ ഹാര്‍ദവമായി സ്വാഗതം ചെയ്തു.

ഇടവക സെക്രട്ടറി, സ്‌നേഹ തോമസ്, എബനേസര്‍ ഇടവകയുടെ 39-വര്‍ഷക്കാലത്തെ ചരിത്രവും, ഈ കാലയളവില്‍ ഇടവകയില്‍ സേവനം അനുഷ്ഠിച്ച വികാരിമാര്‍, ഇടവക ചുമതലക്കാര്‍ എന്നീ വിവരങ്ങള്‍ അടങ്ങിയ പാരിഷ്ദിന റിപ്പോര്‍ട്ട് വീഡിയോ പ്രസന്റേഷനില്‍ കൂടി സമര്‍പ്പിച്ചു.


അദ്ധ്യക്ഷ പ്രസംഗം നടത്തിയ ഇടവക വികാരി, റവ.ജോയല്‍ തോമസ്, എബനേസര്‍ ഇടവകയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെപ്പറ്റിയും, മുന്നോട്ടുള്ള ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരു മനസ്സോടെ, ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുവാനും, ആഹ്വാനം ചെയ്തു. നാം പാര്‍ക്കുന്ന സമൂഹത്തില്‍ വെളിച്ചം പകരുന്നവരായി, സഭക്കും, സമൂഹത്തിനും മാതൃകാപരമായ ഇടപെടലുകള്‍ നടത്തുന്ന ഒരു വിശ്വാസ സമൂഹമായി പ്രശോഭിക്കുവാന്‍ എബനേസ്സര്‍ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ സാധിക്കട്ടെയെന്നും, അതിനായി ദൈവം സഹായിക്കട്ടെയെന്ന് അച്ചന്‍ ആശംസിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തു.

എബനേസ്സര്‍ ഇടവകയിലെ സണ്ടേ സ്‌ക്കൂള്‍ കുട്ടികള്‍ ഇടവകയുടെ 39-ാം പാരിഷ് ദിനത്തെ അനുസ്മരിച്ച് ഗാനങ്ങള്‍ ആലപിച്ചു.


പിന്നീട്, മിസ്സിസ് പ്രിയ കോലോത്ത് നടത്തിയ ഇടവകദിന ആശംസാപ്രംഗത്തില്‍, 1996 മുതലുള്ള എബനേസര്‍ ഇടവകയുമായുള്ള ബന്ധങ്ങള്‍ അനുസ്മരിക്കുകയും, ഇടവകയുടെ 39-ാം പാരിഷ് ഡേയില്‍ സംബന്ധിക്കുവാന്‍ ലഭിച്ച അവസരത്തിനായി നന്ദി പറയുകയും ചെയ്തു. പ്രിയ കൊച്ചമ്മ തന്റ വചന ശുശ്രൂഷയില്‍, അപ്പോസ്തലനായ വിശുദ്ധ പൗലോസ് തെസ്സലോനിക്യ സഭക്ക് എഴുതിയ ലേഖനത്തെ ആസ്പദമാക്കി സംസാരിച്ചു. ഒരു സഭ എങ്ങനെയായിരിക്കണമെന്നും, വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നീ ഗുണങ്ങളില്‍ അധിഷ്ഠിതമാകുമ്പോള്‍ മാത്രമാണ് അതിന് വളര്‍ച്ച ഉണ്ടാകുന്നതെന്നും ചൂണ്ടിക്കാട്ടി. നമ്മുടെ ജീവിതവും, സുവിശേഷവും അര്‍ത്ഥവത്താകുമ്പോള്‍ അത് മറ്റുള്ളവരുടെ അനുഗ്രഹത്തിനും, നന്മക്കും ഇടവരുത്തുമെന്നും ഉദ്‌ബോധിപ്പിച്ചു. നാം ഉള്‍പ്പെടുന്ന വിശ്വാസ സമൂഹത്തില്‍ മാത്രമല്ല, ആരാധനാലയത്തിന് പുറത്തുള്ള സമൂഹത്തിലേക്കും ഇറങ്ങിച്ചെന്ന് സ്‌നേഹത്തിന്റെ വക്താക്കളായി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ച് അവരിലേക്കും ദൈവസ്‌നേഹം പകരുമ്പോഴാണ് യഥാര്‍ത്ഥമായി ദൈവരാജ്യത്തിന്റെ അംശികളായി നാം തീരുന്നതെന്നും കൊച്ചമ്മ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

പിന്നീട് നന്ദി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു സി.എസ്.ചാക്കോ(ഇടവക മിഷന്‍ സെക്രട്ടറി) എബനേസര്‍ ഇടവകയുടെ സ്ഥാപക നാള്‍ മുതല്‍(1987-2026) ഇടവകയില്‍ നട്‌ന പ്രവര്‍ത്തനങ്ങളും, ആദ്യ കാലഘട്ടത്തില്‍ ഇടവക കടന്നുപോയ പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍ തങ്ങളോടൊപ്പം പ്രാര്‍ത്ഥനാ നിരതരായി ചേര്‍ന്നു നിന്ന-ഭദ്രാസന ബിഷപ്പുമാരെ ഓര്‍ക്കുകയും, അവരില്‍ നിന്നും ഇടവകക്കു ലഭിച്ച സ്‌നേഹ വായ്പുകള്‍ക്കും, കരുതലിനും ഇടവകയുടെ പേരിലുള്ള നന്ദിയും, കടപ്പാടും അറിയിക്കുകയും ചെയ്തു.


കഴിഞ്ഞ 39 വര്‍ഷക്കാലം നോര്‍ത്ത് അമേരിക്കയുടെ ഭദ്രാസന സെക്രട്ടറിമാരായി സേവനം അനുഷ്ഠിച്ച എല്ലാ വേദീക ശ്രേഷ്ഠരെ പ്രത്യേകം ഓര്‍ക്കുകയും, അവരില്‍ നിന്നും എബനേസര്‍ ഇവടക്കു ലഭിച്ച നേതൃത്വത്തിനും, കരുതലിനും ഇടവകയുടെ പേരിലുള്ള നന്ദിയും, കടപ്പാടും അറിയിച്ചു.
എബനേസര്‍ മാര്‍ത്തോമ്മാ ഇടവകയുടെ തുടക്കം മുതല്‍ ഈ വര്‍ഷം വരെ ഇടവക വികാരിമാരായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച എല്ലാ പട്ടക്കാരോടും, കുടുംബങ്ങളോടുമുള്ള നന്ദിയും, സ്‌നേഹവും അറിയിച്ചു.
എബനേസര്‍ ഇടവകയുടെ ഇപ്പോഴത്തെ വികാരിയായി സേവനം അനുഷ്ഠിക്കുന്ന റവ.ജോയല്‍ തോമസ് അച്ചനോടും കുടുംബത്തോടുമുള്ള പ്രത്യേക നന്ദിയും, സ്‌നേഹവും അറിയിച്ചു.
എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ അംഗമായ റവ.ജോണ്‍സണ്‍ മാത്യു അച്ചനില്‍ നിന്നും, കുടുംബത്തില്‍ നിന്നും ഇടവകക്കു ലഭിക്കുന്ന ശുശ്രൂഷകള്‍ക്കായും, സ്‌നേഹക്കൂട്ടായ്മകള്‍ക്കായും പ്രത്യേക നന്ദിയും, കടപ്പാടും അറിയിച്ചു.
എബനേസര്‍ ഇടവക 39-ാം ഇടവകദിനം കൊണ്ടാടുന്ന ഈ ദിവസം ഇടവകയിലേക്കു കടന്നു വരികയും, വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്കു നേതൃത്വം കൊടുത്ത റവ.അലക്‌സ് കോലോത്ത് അച്ചനോടും, സഹധര്‍മ്മിണി പ്രിയ കൊച്ചമ്മയോടും, കുഞ്ഞുങ്ങളോടുമുള്ള ഇടവകയുടെ നന്ദിയും സ്‌നേഹവും അറിയിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ ഇടവകയില്‍ പ്രവര്‍ത്തിച്ച എല്ലാ ഇടവക ചുമതലക്കാരെ പ്രത്യേകം സ്്മരിക്കുകയും, അവരില്‍ നിന്നു ഇടവക്കു ലഭിച്ച നേതൃത്വത്തിനും, സേവനങ്ങള്‍ക്കും നന്ദി പ്രകാശിപ്പിച്ചു. പ്രത്യേകിച്ച് പുതിയ ആരാധനാലയത്തിനു വേണ്ടി കൈത്താങ്ങല്‍ നല്‍കിയവരേയും, അതിനു വേണ്ടി പ്രവര്‍ത്തിച്ചവരേയും പ്രത്യേകം അനുസ്മരിക്കുകയും ഇടവകയുടെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു.
എബനേസര്‍ ഇടവകയുടെ 2026 വര്‍ഷത്തില്‍ ചുമതലയേറ്റിരിക്കുന്ന ഭരണസമിതിയെ പ്രത്യേകം അനുമോദിക്കുകയും അവരുടെ വരും കാല പ്രവര്‍ത്തനം ഇടവക്ക് കൂടുതല്‍ ആത്മീയവും, ഭൗതീകവുമായ വളര്‍ച്ച ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിച്ചതോടൊപ്പം അവരുടെ നേതൃത്വത്തിനും, പ്രത്യേക നന്ദി അര്‍പ്പിച്ചു.


എബനേസര്‍ ഇടവകയുടെ 39-ാമത് പാരിഷ് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സമീപ ഇടവാംഗങ്ങളോടും ആരാധനയില്‍ സംബന്ധിക്കുന്ന വിശിഷ്ടാതിഥികളോടുമുള്ള ഇടവകയുടെ നന്ദിയും സ്‌നേഹവും അറിയിച്ചു.
കാലാകാലങ്ങളായി ഇടവകക്കും താങ്ങും തണലുമായി ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടെയിരുന്ന എല്ലാ ഇടവകാംഗങ്ങളോടും, ഇന്നീ ഇടവക ദിനാചരണത്തില്‍ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹിച്ച എല്ലാവരോടുമുള്ള ഇടവകയുടെ നന്ദിയും, സ്‌നേഹവും കടപ്പാടും അറിയിച്ചു.

റവ.അലക്‌സ് കോലോത്ത് അച്ചന്റെ പ്രാര്‍ത്ഥനയും റവ.ജോയല്‍ തോമസ് അച്ചന്റെ ആശീര്‍വാദവും, ക്വയറിന്റെ Doxologyയോടെ എബനേസര്‍ ഇടവകയുടെ 39-ാമത് ഇടവകദിനാചരണത്തിന് പരിസമാപ്തിയായി.
തുടര്‍ന്ന് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

പരിതസ്ഥിതി ഞായര്‍: സഭയായി പരിതസ്ഥിതി ദിനമായി ആചരിക്കുന്ന ഈ ഞായറാഴ്ച അതിനോടനുബന്ധിച്ച് ഇടവകയിലെ യുവജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ പള്ളിപ്പരിസരത്ത് മരങ്ങള്‍ നട്ട് എബനേസര്‍ ഇടവകയും സഭയുടെ ദൗത്യത്തില്‍ പങ്കാളികളായി.

  • Report സി.എസ്. ചാക്കോ (ഇടവക മിഷന്‍ സെക്രട്ടറി)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

വാണാക്യൂ സെന്റ് ജെയിംസ് പള്ളിയില്‍ വലിയ പെരുന്നാള്‍

മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദൈവാലയത്തിലെ വലിയ പെരുന്നാള്‍ ജൂണ്‍...

അമേരിക്കൻ വാർത്ത

ഫോമാ മെഡിക്കല്‍ കാര്‍ഡ്: ജന്മനാടിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിന്റെ പ്രതീകം

നോര്‍ത്ത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫോമാ, കേരളത്തിലെ പ്രശസ്തമായ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കിയ മെഡിക്കല്‍ കാര്‍ഡ്...

അമേരിക്കൻ വാർത്ത

ഫൊക്കാന വനിതാ ഫോറത്തിന്റെ ‘മലയാളി മങ്ക 2026’ മത്സരം ഓഗസ്റ്റ് 7ന്

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ വനിതാ ഫോറം സംഘടിപ്പിക്കുന്ന ‘മലയാളി മങ്ക...

അമേരിക്കൻ വാർത്ത

‘ടീം പ്രോമീസ് ഫോമാ’യ്ക്ക് ചിക്കാഗോയിലെ വിവിധ മലയാളി അസോസിയേഷനുകളുടെ ഹൃദ്യമായ വരവേല്‍പ്പ്‌

ചിക്കാഗോ: വിശ്വാസവും സത്യസന്ധന്ധതയും സുതാര്യതയും മുഖമുദ്രയാക്കി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് തികഞ്ഞ ആത്മവിശ്വാസത്തോടെ ജനവിധി...