അമേരിക്കൻ വാർത്ത

മലയാള സാഹിത്യം ലോക വേദിയിൽ: ലാനയുടെ സംവാദം വെള്ളിയാഴ്ച

ഡാളസ് : ലാന (ലിറ്ററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക) യുടെ പ്രതിമാസ പരിപാടിയായി ജൂൺ 19, വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (9 PM EST) zoom വഴി   സാഹിത്യ സംവാദം നടത്തുന്നു .

ലോകസാഹിത്യത്തിന്റെ ഭാഗമായിത്തീരാൻ മലയാള സാഹിത്യത്തിന് ഏറെക്കുറെ  സാധിക്കുന്നുണ്ട്. സമൃദ്ധമായ കൃതികളിലൂടെയും പരിഭാഷകളിലൂടെയും അന്താരാഷ്ട്ര പുരസ്കാരങ്ങളിലൂടെയും മലയാളത്തിന്റെ കഥകളും കവിതകളും ഇന്ന് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു.  

എങ്കിലും മലയാള സാഹിത്യത്തിന് ലോകസാഹിത്യ വേദിയിൽ അർഹമായ സ്ഥാനം കിട്ടിയിട്ടില്ല.  മറ്റു  ഭാഷകളിലെ സാഹിത്യ സൃഷ്ടികൾ  വായിച്ചവർക്ക് ഒരു കാര്യത്തിൽ സംശയമില്ല; ലോക സാഹിത്യവേദിയിൽ ഔന്നത്യത്തോടെ നിൽക്കാൻ എല്ലാ അർഹതയും മലയാള സാഹിത്യത്തിനുണ്ട്. എങ്കിൽ എന്തുകൊണ്ടാണ് മലയാളത്തിന് അർഹമായ ശ്രദ്ധ കിട്ടാതെ പോവുന്നത്? മലയാള സാഹിത്യത്തെ ആഗോള ശ്രദ്ധയിൽ എത്തിക്കാൻ ആർക്കൊക്കെ എന്തൊക്കെ ചെയ്യാൻ കഴിയും? ഈ ആലോചനകളാണ് സംവാദത്തിൻ്റെ ഉള്ളടക്കം.

പ്രശസ്ത എഴുത്തുകാരനും ആകാശവാണി മുൻ ഡയറക്ടറുമായ   കെ എം നരേന്ദ്രൻ, പ്രശസ്ത എഴുത്തുകാരി ആമി ലക്ഷ്മി എന്നിവർ സംവാദത്തിൽ പങ്കെടുക്കുന്നു. കൂടാതെ അമേരിക്കയിലെ  പ്രശസ്തരായ എഴുത്തുകാരും അവരുടെ അനുഭവങ്ങൾ  പങ്കുവയ്ക്കുന്നു. എല്ലാ സാഹിത്യ പ്രേമികളെയും  സംവാദത്തിലേക്ക്  ക്ഷണിക്കുന്നു.

ജൂൺ 19, വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് (9 PM EST) zoom via

Zoom link : 812 8142 4696.

ലാന പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ചെയർമാൻ :ഷാജു ജോൺ. (469 274 6501)

കൂടുതൽ വിവരങ്ങൾക്ക് : സെക്രട്ടറി : നിർമല ജോസഫ് : 347 204 0062.

സാമൂവൽ യോഹന്നാൻ : 214 435 0124.

  • Report അനശ്വരം മാമ്പിള്ളി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...