അമേരിക്കൻ വാർത്ത

ഐ.പി.സി- എന്‍.ആര്‍.ഐ ഗ്ലോബൽ കോൺഫറൻസ് ജൂലൈ 24-26 വരെ ഫിലഡൽഫിയായിൽ; ഒരുക്കങ്ങൾ പൂർത്തിയായി

അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ പ്രഥമ തലസ്ഥാനവും “സഹോദരസ്നേഹത്തിന്റെ നഗരം” എന്നറിയപ്പെടുന്ന ഫിലഡൽഫിയായിൽ ഐ.പി.സി. വിശ്വാസികളുടെ ആഗോള സംഗമമായ IPC NRI Global Conference 2026 ജൂലൈ 24 മുതൽ 26 വരെ വിപുലമായ ഒരുക്കങ്ങളോടെ നടക്കും. നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ Four Points by Sheraton Hotel-ലാണ് സമ്മേളനം നടക്കുന്നത്.

ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷകന്മാരുടെ സമ്മേളനത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് റിവൈവൽ മീറ്റിംഗും വിവിധ ആത്മീയ ശുശ്രൂഷകളും നടക്കും. ശനിയാഴ്ച യുവജനങ്ങൾക്കും സഹോദരിമാർക്കും പ്രത്യേകം സമ്മേളനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളിലെ രാത്രി പൊതുസമ്മേളനങ്ങളിൽ പ്രമുഖ വചനശുശ്രൂഷകരായ റവ. നൂറുദ്ദീൻ മുല്ല, റവ. ക്രിസ് ജാക്സൺ എന്നിവർ ദൈവവചനം പ്രസംഗിക്കും. ഞായറാഴ്ച വിശുദ്ധ ആരാധനയോടും സമാപന സമ്മേളനത്തോടും കൂടി കോൺഫറൻസ് സമാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

കോൺഫറൻസിനുശേഷം, ജൂലൈ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലാങ്കാസ്റ്ററിലെ അമീഷ് സമൂഹത്തിന്റെ ജീവിതശൈലിയും പാരമ്പര്യവും പരിചയപ്പെടുത്തുന്ന പ്രത്യേക Amish Village Tour സംഘടിപ്പിച്ചിട്ടുണ്ട്. ടൂറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 516-978-7308 (tel:516-978-7308)

സമ്മേളനത്തിൽ ഐ.പി.സി. ജനറൽ പ്രസിഡന്റ് റവ. ഡോ. വൽസൻ ഏബ്രഹാം, ജനറൽ സെക്രട്ടറി റവ. ഡോ. ബേബി വർഗീസ്, റവ. നൂറുദ്ദീൻ മുല്ല, റവ. ക്രിസ് ജാക്സൺ, റവ. സ്റ്റീവ് ജോൺ, അലക്സ് പീറ്റേഴ്സ് എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. പ്രസിദ്ധ ഗായകരായ മാർക്ക് ത്രിഭുവൻ, രമ്യ ജേക്കബ് എന്നിവരും സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

സമ്മേളനത്തിന്റെ ഗ്ലോബൽ കൺവീനറായി ഡോ. ജോർജ് മാത്യു, ഗ്ലോബൽ സെക്രട്ടറിയായി ഡോ. അഡ്വ. തോമസ് കിടങ്ങാലി, ഗ്ലോബൽ ട്രഷററായി എബ്രഹാം ബേബി, യൂത്ത് കോർഡിനേറ്ററായി അലക്സ് ചാണ്ടി, ഗ്ലോബൽ ലേഡീസ് കോർഡിനേറ്ററായി ഷേർലി ചാക്കോ, മീഡിയ കോർഡിനേറ്ററായി ജോയി തുമ്പമൺ, പബ്ലിസിറ്റി കോർഡിനേറ്ററായി പാസ്റ്റർ മാത്തുക്കുട്ടി, സോഷ്യൽ മീഡിയ കോർഡിനേറ്ററായി റോയി അലക്സാണ്ടർ, പ്രാർത്ഥനാ കോർഡിനേറ്ററായി പാസ്റ്റർ ജോയി വർഗീസ് എന്നിവർ പ്രവർത്തിച്ചുവരുന്നു.

ആത്മീയ അനുഗ്രഹങ്ങൾക്കൊപ്പം മികച്ച താമസസൗകര്യങ്ങളും രുചികരമായ ഭക്ഷണ ക്രമീകരണങ്ങളും സമ്മേളനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ വർഗീസ് ജോൺ, പാസ്റ്റർ ജോൺ സാമുവൽ, ബ്രദർ വർഗീസ് പ്ലാമൂട്ടിൽ, ബ്രദർ ചെറിയാൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ലോക്കൽ കമ്മിറ്റി സമ്മേളന വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

“ഒരുമയുടെയും ആത്മീയ നവോത്ഥാനത്തിന്റെയും വേദിയാകുന്ന IPC NRI Global Conference 2026-ലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി” സംഘാടകർ അറിയിച്ചു.

  • Report ജോയി തുമ്പമൺ


 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...